fbwpx
ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Apr, 2025 07:15 PM

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൻ്റെ ഭാഗമായാണ് തീരുമാനം

KERALA


കേരളത്തിലെ ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൻ്റെ ഭാഗമായാണ് തീരുമാനം. പത്ത് ലക്ഷം രൂപയാണ് മദ്യശാലകള്‍ക്ക് വാർഷിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന മദ്യശാലകൾ ഒന്നാം തീയതിയും ഡ്രൈ ഡേകളിലും പ്രവർത്തിക്കരുതെന്നാണ് ഉത്തരവിലെ നിർദേശം.


Also Read: എൽഡിഎഫ് ഭരണകാലത്തുണ്ടായ മാറ്റം ആരും അറിയരുതെന്ന് നിർബന്ധമുള്ളവരുണ്ട്, അവർ എല്ലാം മറച്ചുവെക്കുന്നു: മുഖ്യമന്ത്രി


ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം, പത്ത് ലക്ഷം രൂപ ഫീസടച്ച്, ഐടി പാർക്കുകളിലെ ഒരു കമ്പനിക്ക് ഒരു ലൈസൻസ് എന്ന രീതിയിൽ മദ്യശാലയ്ക്കായി അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒന്ന് എന്ന നിലയിലാണ് ലൈസൻസ് നൽകുക.


Also Read: മുതലപ്പൊഴിയിലെ മണൽനീക്കം: കണ്ണൂരിൽ നിന്ന് പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ തീരത്തെത്തി; മെയ് 15നകം മണൽ നീക്കം ചെയ്യാൻ പദ്ധതി


കമ്പനിയോട് ചേർന്ന് ജോലിയെ ബാധിക്കാത്ത ഇടത്തിലായിരിക്കും മദ്യശാലകൾ സ്ഥാപിക്കേണ്ടത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഐടി പാർക്കുകളിലെ മദ്യശാലകൾക്ക് സാധാരണ മദ്യശാലകളിലെ പ്രവർത്തന സമയമായിരിക്കില്ല. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണിവരെയാണ് പ്രവർത്തന സമയം. സർക്കാർ അം​ഗീകൃത മദ്യ വിതരണക്കാരിൽ നിന്നുമാകണം മദ്യം വാങ്ങേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

NATIONAL
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി
Also Read
user
Share This

Popular

IPL 2025
TELUGU MOVIE
IPL 2025 | CSK vs SRH | ചെന്നൈയ്‌ക്കെതിരെ ഉദിച്ചുയർന്ന് ഹൈദരാബാദ്; ജയം അഞ്ച് വിക്കറ്റിന്