സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ നാല് വിക്കറ്റ് നേട്ടത്തിൻ്റെ കരുത്തിൽ കംഗാരുപ്പടയുടെ പേരുകേട്ട ബാറ്റിങ് നിരയെ തളയ്ക്കാൻ ഇന്ത്യക്കായി
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ഓസീസിനെതിരെ ബൗളിങ്ങിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ നാല് വിക്കറ്റ് നേട്ടത്തിൻ്റെ കരുത്തിൽ കംഗാരുപ്പടയുടെ പേരുകേട്ട ബാറ്റിങ് നിരയെ തളയ്ക്കാൻ ഇന്ത്യക്കായി.
രണ്ടാമിന്നിങ്സിൽ 48.3 ഓവറിൽ 135/6 എന്ന നിലയിലാണ് ഓസ്ട്രേലിയ ഇപ്പോൾ. ഓസീസ് നിലവിൽ 240 റൺസിൻ്റെ ലീഡായി. 14 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ബുമ്രയാണ് ആതിഥേയരെ വിറപ്പിച്ചത്. രണ്ടു വിക്കറ്റുമായി മുഹമ്മദ് സിറാജും തിളങ്ങി.
65 റൺസുമായി പുറത്താകാതെ നിൽക്കുന്ന മാർനസ് ലബൂഷാനാണ് ഓസീസിൻ്റെ ടോപ് സ്കോറർ. ഉസ്മാൻ ഖവാജ (21), പാറ്റ് കമ്മിൻസ് (21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
ALSO READ: വിശ്വവിജയിയായി കൊനേരു ഹംപി; ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ അപ്രമാദിത്തം