fbwpx
കുണ്ടറ ഇരട്ടക്കൊലപാതകം: അമ്മയേയും മുത്തച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ മകന്‍ പിടിയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Dec, 2024 09:59 PM

നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്

KERALA


കൊല്ലം കുണ്ടറയിൽ അമ്മയേയും മുത്തച്ഛനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മകൻ പിടിയിൽ. കുണ്ടറ പടപ്പക്കര സ്വദേശി അഖിൽ കുമാറാണ് പിടിയിലായത്. ജമ്മു കാശ്മീരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പടപ്പക്കര സ്വദേശിനി പുഷ്പലതയേയും മുത്തച്ഛൻ ആന്റണിയെയുമാണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്.


ALSO READ: അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ നിരാശ; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി റിയാദ് ക്രിമിനല്‍ കോടതി


ഇരുവരെയും അഖിൽ കുമാർ ഉപദ്രവിക്കാറുണ്ടെന്ന് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അഖിലിനെ താക്കീത്‌ ചെയ്യുകയും ചെയ്തിരുന്നു. ​ഇതിനു ശേഷമാണ് അമ്മയേയും മുത്തച്ഛനെയും ക്രൂരമായി അ​ഖിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്കടിമയാണെന്നാണ് പൊലീസ് നി​ഗമനം.

KERALA
വളക്കൈ സ്കൂൾ ബസ് അപകടം: നേദ്യ എസ്. രാജേഷിന് വിട നൽകി നാട്, സംസ്കാരചടങ്ങുകൾ പൂർത്തിയായി
Also Read
user
Share This

Popular

KERALA
CRICKET
'സിപിഎമ്മിന്റെ ഭൂരിപക്ഷ എകീകരണ ശ്രമങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് സുവർണാവസരമാകുന്നു'; വിമർശനവുമായി രിസാല