fbwpx
ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും ആവശ്യം മതരാഷ്ട്രം, കേന്ദ്രം മതനിരപേക്ഷതയ്ക്ക് പോറൽ ഏൽപ്പിക്കുന്നു: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Dec, 2024 10:01 PM

വേട്ട നടത്തുന്നവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കേന്ദ്ര സർക്കാരാണെന്നും പിണറായി വിജയൻ

KERALA


ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും ആവശ്യം മതരാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് എന്തെല്ലാം പോറൽ ഏൽപ്പിക്കാമോ അതെല്ലാമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സംഘപരിവാർ ശ്രമിക്കുന്നത് ഭരണഘടന തകർക്കാൻ ആണെന്നും പിണറായി വിജയൻ വിമർശിച്ചു. ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത കൊണ്ടാണ്. ഒരു വിഭാഗം ന്യൂനപക്ഷം ഭൂരിപക്ഷ വർഗീയതയെ പോലെ ചെയ്തുകൂടെ എന്ന് ചിന്തിക്കുന്നു. അത് ആത്മഹത്യാപരമാണ്. വർഗീയതക്ക് വർഗീയത അല്ല മറുപടിയെന്നും അദ്ദേഹംപറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അംബേദ്കറെ ക്രൂരമായി അപഹസിച്ചു. ഭരണഘടനയെ തുടക്കം മുതലേ ആർഎസ്എസ് തള്ളിപ്പറഞ്ഞു. അവരുടെ ആവശ്യം മനുസ്മൃതി ഭരണഘടന ആക്കുക എന്നതാണെന്നും പിണറായി വിജയൻ പരിഹസിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടാപ്പെടുന്നു. സംഘപരിവാറാണ് അതിന് നേതൃത്വം കൊടുക്കുന്നത്. ഈ വേട്ട നടത്തുന്നവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കേന്ദ്ര സർക്കാരാണെന്നും പിണറായി വിജയൻ ആരോപിച്ചു.


ALSO READ: BIG BREAKING: 'വയനാട് ദേശീയ ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു


വീടുകൾ ബുൾഡൊസറുകൾ ഉപയോഗിച്ച് തകർക്കുന്നു. സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുന്നു. എന്നിട്ടും സംഘപരിവാർ അത് ആവർത്തിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം നടത്തുന്നു. മരത്തിൽ കെട്ടിയിട്ട് തല്ലുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായി. ആരാധനാലയങ്ങളെ കൈവശപ്പെടുത്താനും സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തമ്മിൽ കലാപവും ലഹളയും ഉണ്ടാകണമെന്ന് സംഘപരിവാർ ആഗ്രഹിക്കുന്നത്. രാജ്യത്ത് നടക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ്.ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപിക്കും, കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

KERALA
ലിറ്റററി മാഗസിൻ രംഗത്ത് പുതുമകള്‍ ആവിഷ്കരിച്ച പത്രാധിപർ; എസ്. ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
സുകുമാരൻ നായർ പറയുന്നത് മന്നത്തിൻ്റെ അഭിപ്രായത്തിന് വിപരീതം; മറുപടിയുമായി സച്ചിദാനന്ദ സ്വാമി