2024 ഡിസംബർ 29നാണ് മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ദുരന്തമുണ്ടായത്
ദക്ഷിണ കൊറിയയെ നടുക്കിയ ആകാശ ദുരന്തത്തിനിടയാക്കിയ കാരണം പുറത്തുവിട്ടു. വിമാനത്തില്‍ പക്ഷിക്കൂട്ടം ഇടിച്ചെന്ന സംശയത്തെ ശെരിവെച്ചു കൊണ്ടാണ് പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നത്. വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളിലും പക്ഷികളുടെ ഡിഎന്‍എയും തൂവലുകളടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
2024 ഡിസംബർ 29നാണ് മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ദുരന്തമുണ്ടായത്. 181 പേരുണ്ടായിരുന്ന വിമാനത്തിലെ 179 പേരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തായ്‌ലാൻഡിൽ നിന്നും മടങ്ങുന്ന ജേജു എയർ ഫ്ലൈറ്റ് 2216ആയിരുന്നു അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിൻ്റെ ചിറകില്‍ ഒരു പക്ഷി വന്ന് അടിച്ചുവെന്ന് ഒരു യാത്രക്കാരന്‍ കുടുംബത്തിനയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
വിമാനാപകടത്തിൻ്റെ ദൃശ്യങ്ങൾ