2018 മുതലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും. ഇത് മൂന്നാം തവണയാണ് സി.എൻ. മോഹനൻ ജില്ലാ സെക്രട്ടറിയാകുന്നത്. 2018 മുതലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 6 സ്ത്രീകൾ അടങ്ങുന്ന 46 അംഗ ജില്ലാ കമ്മിറ്റിയിൽ 11 അംഗങ്ങൾ പുതുമുഖങ്ങളാണ്.
ജില്ലയിലെ സംഘടന സംവിധാനം മെച്ചപ്പെട്ടെന്നും വ്യക്തിപരമായി പേരെടുത്ത് സമ്മേളനത്തിൽ വിമർശനം ഉണ്ടായിട്ടില്ലെന്നും സി.എൻ. മോഹനൻ പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് 15000 അംഗങ്ങൾ പങ്കെടുത്ത ചുവപ്പ് സേന പരേഡും ലക്ഷം പേർ പങ്കെടുത്ത ബഹുജന മാർച്ചും നടന്നു. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.