കഴിഞ്ഞ ദിവസമാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാർ ആശുപത്രിയുടെ പടിക്കൽ കഞ്ഞിവെച്ച് പ്രതിഷേധം നടത്തിയത്
ഉത്സവബത്ത ലഭിക്കാനായി നഴ്സുമാർ കഞ്ഞി വെച്ച് സമരം നടത്തിയിട്ടും വഴങ്ങാതെ ലേക്‌ഷോർ ആശുപത്രി അധികൃതർ. ഓണത്തിന് ലഭിക്കേണ്ട ബോണസ് കിട്ടാതായതോടെയാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധ സമരം നടത്തിയത്. അലവൻസുകൾക്കായി അധികൃതരുമായി ചർച്ച നടത്തിയിട്ടും ഫലം ഉണ്ടായില്ല.
കഴിഞ്ഞ ദിവസമാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാർ ആശുപത്രിയുടെ പടിക്കൽ കഞ്ഞിവെച്ച് പ്രതിഷേധം നടത്തിയത്. സാധാരണ ഒരു മാസം മുൻപ് കിട്ടേണ്ട അലവൻസുകളാണ് ഇവർക്ക് കിട്ടാതെയായത്. ഇതോടെ അശുപത്രിയിലെ നഴ്സുമാർ പ്രതീകാത്മകമായി കഞ്ഞി വെച്ച് പ്രതിഷേധിച്ചു. ഇതിനിടയിൽ ഇവർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല.
Also Read: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം
അലവൻസുകൾ കിട്ടുന്നതിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഓണം കഴിഞ്ഞെങ്കിലും അടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്നും അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. മുൻ വർഷങ്ങളിൽ അലവൻസുകൾ ഒരു മാസം മുൻപ് തന്നെ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഓണം കഴിഞ്ഞിട്ടും ഇവർക്ക് ലഭിക്കാനുള്ള പണം ലഭിച്ചിട്ടില്ല. ഉത്സവ സീസണുകളിൽ സാധാരണ ഒരു മാസത്തെ ശമ്പളമാണ് അലവൻസായി ലഭിക്കുന്നത്.