fbwpx
മഹാകുംഭ മേളയിലെ അപകടം: മരിച്ചവരുടെ എണ്ണം 30 ആയി, 25 പേരെ തിരിച്ചറിഞ്ഞെന്ന് ഡിഐജി
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Jan, 2025 10:24 PM

പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ അമൃത് സ്‌നാനത്തിനിടെയാണ് അപകടമുണ്ടായത്.

NATIONAL

പ്രയാഗ് രാജില്‍ മഹാകുംഭ മേളയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞെന്നും 60 ലധികം പേര്‍ക്ക് പരിക്കേറ്റെന്നും ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ അമൃത് സ്‌നാനത്തിനിടെയാണ് അപകടമുണ്ടായത്.

രണ്ടാം വിശേഷ സ്നാന ദിനമായ മൗനി അമാവാസിയുടെ ഭാഗമായി കോടിക്കണക്കിന് വിശ്വാസികളാണ് പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്കെത്തിയത്. ത്രിവേണീ സംഗമത്തില്‍ അമൃത് സ്‌നാനം ചെയ്യാന്‍ ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കുന്ന ഈ ദിനത്തിന് 10 കോടി ഭക്തരെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. നദിയിലെ മറ്റ് ഘാട്ടുകളില്‍ സ്‌നാനം ചെയ്യുന്നതിന് പകരം ത്രിവേണി സംഗമത്തിനരികിലേക്ക് ആളുകള്‍ തിരക്കിട്ട് എത്തിയതോടെ സമീപത്തെ ബാരിക്കേഡുകള്‍ തകരുകയും പലരും വീണ് ചവിട്ടേല്‍ക്കുകയുമായിരുന്നു.


ALSO READ: ഡൽഹിയിലേക്ക് ഹരിയാനയിലെ ബിജെപി സർക്കാർ വിതരണം ചെയ്യുന്ന ജലത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആം ആദ്മി അധ്യക്ഷന്റ പ്രസ്താവന


പലരുടേയും നില ഗുരുതരമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഡിഐജിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ രണ്ട് മണി മുതലാണ് ബാരിക്കേഡുകള്‍ തകരുന്ന തരത്തില്‍ ത്രിവേണി സംഗമത്തിലേക്ക് ഭക്തര്‍ പ്രവേശിച്ചത്. ഈ തിരക്ക് അപകടമുണ്ടാക്കി. സ്ത്രീകളടക്കം കുഴഞ്ഞുവീണു. തിരക്ക് രൂക്ഷമായത് കൂടുതല്‍ അപകടം സൃഷ്ടിച്ചു. പൊലീസ് അടക്കമുള്ള സുരക്ഷാ സേനാ പ്രവര്‍ത്തകരാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുണ്യസ്‌നാനം പുനരാംഭിക്കാനുള്ള നടപടികള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അപകടത്തിന് പിന്നാലെ അമൃത് സ്‌നാനവും മറ്റ് ചടങ്ങുകളും മണിക്കൂറുകളോളം നിര്‍ത്തിവെച്ചിരുന്നു.

അതേസമയം അപകടത്തില്‍ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കം രംഗത്തെത്തി. കുംഭമേളയുടെ ചുമതല യോഗിയില്‍ നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. നല്ല ഉദ്യോഗസ്ഥരെ കുംഭമേളയുടെ ചുമതല ഏല്‍പ്പിക്കണം. യോഗിയുടേത് പാതിവെന്ത സുരക്ഷാ ക്രമീകരണങ്ങളെന്നും ഖര്‍ഗെ വിമര്‍ശിച്ചു.

NATIONAL
'അഗാധമായ ദുഃഖം'; യുഎസിലെ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി
Also Read
user
Share This

Popular

KERALA
KERALA
തൃപ്പൂണിത്തുറയിൽ വിദ്യാർഥി മരിച്ച സംഭവം: കുടുംബം പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ഗ്ലോബൽ പബ്ലിക്ക് സ്കൂൾ