കാരണവർ വധക്കേസ് പ്രതി ഷെറിനെ ജയിൽ മോചിതയാക്കണമെന്ന കാബിനറ്റ് തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു
നെന്മാറ ഇരട്ടകൊലപാതകക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തല. ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ വീട് സന്ദർശിച്ച് മക്കളുമായി സംസാരിച്ചതിന് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
"സുധാകരന്റെ മക്കളെ സർക്കാർ സംരക്ഷിക്കണം. പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസെടുത്തത് തോന്നിവാസമാണ്. കേസ് പിൻവലിക്കാൻ ഡിജിപിയോട് ആവശ്യപ്പെടും," രമേശ് ചെന്നിത്തല പറഞ്ഞു.
കാരണവർ വധക്കേസ് പ്രതി ഷെറിനെ ജയിൽ മോചിതയാക്കണമെന്ന കാബിനറ്റ് തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ശുപാർശയിൽ ഗവർണർ ഒപ്പിടരുത്. മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇതിൽ ഇടപെട്ടത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. മൂന്ന് ജീവപര്യന്തം കിട്ടിയ പ്രതിയെ എങ്ങനെയാണ് മോചിപ്പിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.