fbwpx
ഗ്രാൻ്റ് ചോദിച്ചപ്പോൾ കേന്ദ്രം തന്നത് വായ്പ; തുക മാർച്ച് 31നുള്ളിൽ കൊടുത്ത് തീർക്കണമെന്നത് അപ്രായോഗികം: ധനമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Feb, 2025 04:42 PM

50 വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്

KERALA


മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് കേന്ദ്ര വായ്പ അനുവദിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ദുരന്തത്തിന് പിന്നാലെ പുനരധിവാസ പ്രവർത്തനത്തിനായി ഗ്രാൻ്റാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ വായ്‌പയായിട്ടാണ് ഇപ്പോൾ തുക അനുവദിച്ചത്. ധനസഹായത്തിന് പുറമേ വായ്പ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 


അടിയന്തരമായി നടപ്പിലാക്കേണ്ട പുനരധിവാസമാണ് വയനാട്ടിലേത്. ഏകദേശം 530 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. അടുത്ത മാസം 31 ന് മുന്നേ ഈ തുക കൊടുത്ത് തീർക്കണമെന്നും കേന്ദ്രനിർദേശത്തിൽ പറയുന്നുണ്ട്. അത് വലിയ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. എന്നാലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരമാവധി ചെയ്യും, മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വ്യക്തികൾക്കാണ് സഹായം നൽകേണ്ടതെങ്കിൽ ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുത്താൽ മതിയായിരുന്നു. കെട്ടിടങ്ങൾ നിർമിക്കാനും, റോഡ് പണിയാൻ, പൈപ്പ് ലൈൻ ഇടാൻ,സ്കൂളുകൾ നിർമിക്കാൻ തുടങ്ങി എല്ലാ ആവശ്യത്തിനും ഉപയോഗിക്കേണ്ടതാണ്. അത് അത്രയും പെട്ടെന്ന് ചെയ്യാൻ പറ്റുന്നതല്ലെന്ന് എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന കാര്യമാണ്. 


ALSO READമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ധനസഹായമില്ല; 529.50 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം



സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ദുരന്തം ഉണ്ടായാൽ അത് നേരിടുന്നതിന് ധനസഹായം ലഭ്യമാക്കാൻ സംവിധാനങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത് കേവലം ലോൺ നൽകി കൊണ്ട് മാത്രം പരിഹാരം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. മിനിമം ആവശ്യത്തിന് വേണ്ടി ലോൺ അല്ലാത്ത സംവിധാനം നടപ്പിലാക്കേണ്ടതുണ്ട്. ഗ്രാൻ്റ് അനുവദിക്കുന്നതു വരെ കാത്തിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ അനുവദിച്ച തുകയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുക പ്രഖ്യാപിക്കാൻ വൈകിയെന്നത് വസ്തുതയാണ്. ഇത്തരം ദുരന്തങ്ങൾ ഏത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്താലും ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. വായ്പ അല്ലാതെയുള്ള സഹായവും ലഭിക്കേണ്ടതാണ്. മറ്റ് അനുമതിയൊക്കെ ലഭിച്ചാൽ ഏകദേശം ഒരു വർഷത്തിനകം. ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനം നടപ്പിലാക്കാൻ സാധിക്കും.



ഇന്നാണ് വയനാട് പുനരധിവാസത്തിന് അപ്രായോഗിക വ്യവസ്ഥകളോടെ കേന്ദ്രം തുക അനുവദിച്ചത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്. കെഎസ്‌ഡിഎംഎ വഴി വിവിധ വകുപ്പുകളിലൂടെയാണ് പുനരധിവാസത്തിനായി തുക ചെലവഴിക്കേണ്ടതെന്നും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്. ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 15 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയാകും. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണം വിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 


CHAMPIONS TROPHY 2025
ജിയോ ഹോട്ട് സ്റ്റാറിലൂടെ ഇന്ത്യ-പാക് മത്സരം കണ്ടത് 61.1 കോടി പേർ; സർവകാല റെക്കോർഡിനരികെ
Also Read
user
Share This

Popular

KERALA
KERALA
മുറികളിൽ രക്തം ചിതറിയ നിലയിൽ; താമരശ്ശേരിയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ