ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് പൊലീസ് ഇന്‍സ്‌പെക്ടറായി രണ്ട് ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കോട്ടയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഷിനു ചൊവ്വയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള നീക്കത്തിന് തിരിച്ചടി. ഷിനു ചൊവ്വ പൊലീസിന്റെ കായിക ക്ഷമത പരീക്ഷയില്‍ വിജയിച്ചില്ല. പൊലീസ് ഇന്‍സ്‌പെക്ടര്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചായിരുന്നു ഷിനു ചൊവ്വയുടെ നിയമനം. ഒളിമ്പ്യന്‍ ശ്രീശങ്കറിന് നിയമനം നല്‍കാനുള്ള ഡിജിപിയുടെ ശുപാര്‍ശ തള്ളിയാണ് ഷിനു ചൊവ്വയെ സര്‍ക്കാര്‍ നിയമിച്ചത്.
അതേസമയം മിസ്റ്റര്‍ യൂണിവേഴ്‌സ് നേടിയ ചിത്തരേഷ് നടേശന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടില്ല. ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് പൊലീസ് ഇന്‍സ്‌പെക്ടറായി രണ്ട് ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കോട്ടയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ചിത്തരേഷ് നടേശന്‍. ഷിനു ചൊവ്വ ലോക പ ുരുഷ ശരീര സൗന്ദര്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി താരവും മെന്‍സ് ഫിസിക് വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടം കൈവരിച്ച ആദ്യ ആദ്യക്കാരനുമാണ്.
ഇവരുടേത് പ്രത്യേക കേസായി പരിഗണിച്ച് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു വരുത്തിയാണ് ആംഡ് പൊലീസ് ബറ്റാലിയനില്‍ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറുടെ രണ്ട് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നതെന്ന ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.