കേസിൽ അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ച സംഭവത്തില്‍ ശ്രീനാഥ് ദാസിയുടേയും വിനു ജോസഫിൻ്റേയും സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇരുവരും നൽകിയ മൊഴിയിൽ പൊരുത്തകേടുകൾ ഉള്ള സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾ പുന പരിശോധിക്കുന്നത്.
കേസിൽ അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പണം കടം നൽകിയതാണെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്ക് വാങ്ങിയതാണെന്ന് ബിനു ജോസഫിൻ്റെ മൊഴി. ഇത്തരത്തിൽ പൊരുത്തക്കേടുകൾ കണ്ടതോടെയാണ് പൊലീസ് വീണ്ടും പരിശോധനക്കിറങ്ങുന്നത്.