fbwpx
നരഭോജി കടുവ ചത്തെങ്കിലും തെരച്ചിൽ അവസാനിപ്പിക്കുന്നില്ല; ആഴ്ചയിൽ 3 ദിവസം ജനകീയ പരിശോധന നടത്തുമെന്നും മന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Jan, 2025 05:02 PM

ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ജനകീയ തെരച്ചിൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

KERALA


വയനാട്ടിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും തെരച്ചിൽ തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. ജില്ലയിൽ മൂന്ന് റേഞ്ചുകളായി തിരിച്ച് ആഴ്ചയിൽ 3 ദിവസം തെരച്ചിൽ നടത്താനാണ് തീരുമാനം. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ജനകീയ തെരച്ചിൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കും. അതിന് വാഹന സൗകര്യം ആവശ്യമുള്ളവർക്ക് ഏർപ്പാടാക്കുമെന്നും മന്ത്രി അറിയിച്ചു.വയനാട്ടിലെ അവലോകനയോഗത്തിന് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

updating..................





KERALA
പഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘവും നിധി തേടി കുഴിയെടുത്തു; പിന്നാലെ കോട്ടയ്ക്കുള്ളില്‍ തീപിടിത്തം
Also Read
user
Share This

Popular

KERALA
KERALA
ഒടുവില്‍ ചെന്താമര കുടുങ്ങി; പിടിയിലായത് കൊലപാതകം നടന്ന് 36 മണിക്കൂറിന് ശേഷം