മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ വിതരണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സംഭവത്തിൽ ഗൂഢാലോചന ആരംഭിച്ചാണ് CID അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാർ വിരുദ്ധ നീക്കമെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി രംഗത്തെത്തി. സംസ്ഥാനത്തിൻ്റെ വികസനത്തിലല്ല മുഖ്യമന്ത്രിയുടെ സമൂസ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയെന്നും ബിജെപി മുഖ്യ വക്താവ് രൺധീർ ശർമ പ്രസ്താവനയിൽ പറഞ്ഞു.
ഒക്ടോബര്‍ 21നായിരുന്നു സംഭവം. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്‌സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി വച്ച സ്ഥലത്തു നിന്ന് കാണാതായിരുന്നു.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ വിതരണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബോക്‌സുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ ഐജിയുടെ മുറിയിൽ ഇരുന്ന 10-12 പേർക്ക് ചായയ്‌ക്കൊപ്പം നൽകിയിരുന്നതായി ചുമതലയേറ്റ ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. കേസിലെ എല്ലാ സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ റാഡിസണിൽ നിന്ന് കൊണ്ടുവന്ന് സമൂസകൾ അടങ്ങിയ ഈ മൂന്ന് പെട്ടികളെക്കുറിച്ച് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് മാത്രമേ അറിയൂവെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടെന്ന അവകാശവാദം കോൺഗ്രസ് നിഷേധിച്ചു. അന്വേഷണ ഏജൻസി സ്വന്തം ഇഷ്ടപ്രകാരമാണ് വിഷയം പിന്തുടരുന്നതെന്ന് പാർട്ടി പറഞ്ഞു."സർക്കാർ ഇത്തരമൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല, ഈ വിഷയത്തിൽ അവർക്ക് ഒരു ബന്ധവുമില്ല. സിഐഡി സ്വന്തം തലത്തിൽ വിഷയം അന്വേഷിക്കുകയാണ്."- സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ മുഖ്യ മാധ്യമ ഉപദേഷ്ടാവായ നരേഷ് ചൗഹാൻ പറഞ്ഞു.