fbwpx
നിധിതേടി കോട്ടയിൽ കുഴിയെടുത്തു; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Jan, 2025 09:42 PM

പുരാവസ്തു വകുപ്പിന് കീഴിലുള്ള കാസർഗോഡ് കുമ്പളയിലെ ആരിക്കാടി കോട്ടയിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാറും 4 സുഹൃത്തുക്കളുമാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്.

KERALA


നിധിതേടി കോട്ടയിൽ കുഴിയെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ. പുരാവസ്തു വകുപ്പിന് കീഴിലുള്ള കാസർഗോഡ് കുമ്പളയിലെ ആരിക്കാടി കോട്ടയിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാറും 4 സുഹൃത്തുക്കളുമാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്.


വെള്ളമില്ലാത്ത കിണറ്റിൽ കുഴി എടുക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കണ്ണൂരിലേതിന് സമാനമായി നിധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മുജീബാണ് ആളുകളെ ഇവിടെ എത്തിച്ചത്.


Also Read;  വയനാട്ടിൽ പുലിയുടെ ആക്രമണം; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Also Read
user
Share This

Popular

KERALA
KERALA
ഒടുവില്‍ ചെന്താമര കുടുങ്ങി; പിടിയിലായത് കൊലപാതകം നടന്ന് 36 മണിക്കൂറിന് ശേഷം