fbwpx
ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി പുരസ്‌കാര വേദിയിൽ തിളങ്ങി അനൂപ്‌ കെ. ആർ ; 'എ ബുക്കിഷ്‌ മദറി'ന് രണ്ട് പുരസ്‌കാരങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Nov, 2024 05:06 PM

`വാക്കിംഗ്‌ ലൈബ്രേറിയൻ‘ പദ്ധതിയിലെ അംഗമായിരുന്ന കെ. പി രാധാമണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ എ ബുക്കിഷ്‌ മദർ എന്ന ഡോക്യുമെൻ്ററി തയ്യാറാക്കിയത്

KERALA


അന്താരാഷ്ട്ര ഡോക്യുമെൻററി പുരസ്കാരത്തിൽ കെ. ആർ. അനൂപിന് ഇരട്ടിമധുരം. കോർട്ടോ ഡി ലൈബ്രറി ഇൻ്റർ നാഷണൽ ഡോക്യുമെൻ്ററി പുരസ്കാരമാണ് അനൂപ് സംവിധാനം ചെയ്ത 'എ ബുക്കിഷ് മദർ' സ്വന്തമാക്കിയത്. ഡോക്യുമെൻ്ററി വിഭാഗത്തിൽ ബെസ്റ്റ്‌ ഫിലിം അവാർഡ്, ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ' എന്നീ രണ്ട് പുരസ്കാരങ്ങളാണ് ഈ ഡോക്യുമെൻ്ററി നേടിയത്.


എല്ലാ വിഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ്‌ ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്കാരം ജൂറി പ്രഖ്യാപിച്ചത്‌.  ഇൻ്റർനാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂഷൻസും(IFLA) ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും (AIB)ചേർന്നാണ് പുരസ്കാരം നൽകുന്നത്.


അനൂപ്‌ കെ. ആർ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ ഡിഒപി റംഷാജ്‌ എ. എച്ചാണ് നിർവ്വഹിച്ചത്. ആഷിക്‌ മുഹമ്മദാണ്‌ അസോസിയേറ്റ്‌ ക്യാമറമാൻ. ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിലാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌. പ്രശസ്ത ഇറ്റാലിയൻ സിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച്‌ പേരടങ്ങുന്ന ജൂറിയാണ്‌ ചിത്രങ്ങൾ തെരെഞ്ഞെടുത്തത്‌. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ചിത്രങ്ങളാണ്‌ ഡോക്യുമെൻ്ററി മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്‌.


ALSO READമതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം; ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു


കുട്ടികളിലും സ്ത്രീകളിലും വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളിൽ നടപ്പാക്കിയ `വാക്കിംഗ്‌ ലൈബ്രേറിയൻ‘ പദ്ധതിയിലെ അംഗമായിരുന്ന കെ. പി രാധാമണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ എ ബുക്കിഷ്‌ മദർ എന്ന ഡോക്യുമെൻ്ററി തയ്യാറാക്കിയത്. കോവിഡ്‌ കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസി മേഖലകളിലെ പുസ്തകവിതരണവും ഡോക്യുമെൻ്ററിയിൽ പരാമർശിക്കുന്നുണ്ട്‌. വയനാട്‌ മൊതക്കര എന്ന ഗ്രാമത്തിലെ പ്രതിഭ വായനശാലയിൽ പത്ത്‌ വർഷത്തോളം രാധാമണി വാക്കിംഗ്‌ ‌ ലൈബ്രറേറിയനായി പ്രവർത്തിച്ചിരുന്നു. ഗ്രാമീണ സ്ത്രീയുടെ പരിമിതികളിലും ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളിലും പോരാടിയാണ് അവർ ഈ ജോലി നിർവ്വഹിച്ചത്‌. ഒരു ജോലി എന്ന നിലയിലല്ല സാമൂഹിക പ്രവർത്തനം കൂടിയായിരുന്നു അതെന്ന് ഡോക്യുമെൻ്ററി പറയുന്നു.



ALSO READഇസ്രയേൽ- ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ: ലെബനനിൽ ആഘോഷങ്ങൾക്ക് തുടക്കമായി


സിനിമയുടെ ആകർഷകമായ കഥപറയൽ ശൈലിയെയും ദൃശ്യപ്രഭാവത്തെയും ജൂറി പ്രശംസിച്ചു. അവാർഡുകളിൽ മറ്റ് വിഭാഗങ്ങളിൽ`ബുക്ക് ലവേഴ്സ് (ഫിക്ഷൻ, ഓസ്‌ട്രേലിയ),ജസ്റ്റ് അൻ ഓർഡിനറി ഡേ അറ്റ് അവ൪ ലൈബ്രറി (പരസ്യ വിഭാഗം, ഇറ്റലി), ത്രീ ഫാമിലീസ് ആൻഡ് ത്രീ ലൈബ്രറീസ് (ഈഫ്ലാ മെട്രോപൊളിറ്റൻ ലൈബ്രറീസ് അവാർഡ്, പലസ്തീൻ) എന്നിവ പുരസ്കാരങ്ങൾ നേടി. ഇസ്ലാമിക ചരിത്ര സംബന്ധിയായ പുസ്തകങ്ങളുടെ വീണ്ടെടുക്കലുകളുമായി ബന്ധപ്പെട്ട ചിത്രമാണിത്‌.


കൈരളി ടിവി സീനിയർ റിപ്പോർട്ടാണ് അനൂപ് കെ ആർ. ബത്തേരി ചുള്ളിയോട് കരടിപ്പാറയിലെ  കെ. എ. രാമചന്ദ്രൻ - രാധ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സി ശ്യാമിലി ( അസിസ്റ്റൻ്റ് പ്രൊഫസർ കലിക്കറ്റ് സർവകലാശാല).


KERALA
'കണ്ടില്ല,കേട്ടില്ലയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നടിക്കാൻ പാടില്ല' ; അഴിമതിക്കെതിരെ മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
'ജെല്ലിക്കെട്ട് മോഡലില്‍ സർക്കാർ ഇടപെടണം'; ആന എഴുന്നള്ളത്തിനെതിരായ ഹൈക്കോടതി നിർദേശം തള്ളി തിരുവമ്പാടി ദേവസ്വം