fbwpx
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Jan, 2025 09:42 PM

വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് ഭേദ​ഗതി

NATIONAL


വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. 44 ഭേദ​ഗതികളിൽ 14 എണ്ണമാണ് ഭൂരിപക്ഷ വോട്ടുകളോടെ സമിതി അം​ഗീകരിച്ചത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് ഭേദ​ഗതി. അന്തിമ റിപ്പോർട്ട് ജനുവരി 31 നകം സമർപ്പിക്കും.

നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചത്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയിൽ ഭേദഗതികൾ അംഗീകരിച്ചതെന്ന് ജെപിസി ചെയർമാനും, ബിജെപി എംപിയുമായ ജഗദംബിക പാൽ വ്യക്തമാക്കി.


ALSO READ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം: രോഗപ്രതിരോധ സംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ അവസ്ഥ


1995 ലെ വഖഫ് നിയമമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നത് . വഖഫിൻ്റെ മേൽനോട്ടം അതത് ജില്ലകളിലെ കളക്ടറിനായിരുന്നു. ഭേദ​ഗതി പ്രകാരം വഖഫ് ഭൂമിമേൽ തീരുമാനം എടുക്കുക സംസ്ഥാന സർക്കാർ നിയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥനായിരിക്കും. അത് കളക്ടർ ആകണമെന്നില്ല. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നത് ട്രൈബ്യൂണലാണ്.


ഇതില്‍ കളകടറും, ജില്ലാ സെഷൻസ് ജഡ്ജിയും, മത നിയമങ്ങളില്‍ അറിവുള്ള മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഭേദ​ഗതി പ്രാബല്യത്തില്‍ വരുന്നതോടെ ട്രൈബ്യൂണലില്‍ രണ്ട് മുസ്ലീം അം​ഗങ്ങൾക്ക് പകരം 2 നോൺ മുസ്ലീം അം​ഗങ്ങളും, ഒപ്പം നോമിനേറ്റ് ചെയ്യുന്ന നോൺ മുസ്ലീമോ, മുസ്ലീമോ ആയ അം​ഗം കൂടി ഉണ്ടാകും.


ALSO READ: കൂറുമാറ്റങ്ങളുടെ ഡല്‍ഹി പോര്; മുന്‍ ഡൽഹി പിസിസി അധ്യക്ഷന്‍ ഇത്തവണ ബിജെപി സ്ഥാനാർഥി: ആംആദ്മിയുടെ 10 പേർ മുൻ കോൺഗ്രസ് നേതാക്കള്‍


അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തിട്ടുണ്ട്. മുന്നോട്ട് വച്ച ഭേദഗതികൾ ചർച്ച ചെയ്യാതെ വോട്ടിനിട്ട് പരാജയപ്പെടുത്തിയെന്നും കോൺഗ്രസ് എം പി സയിദ് നസീർ ഹുസൈൻ പറഞ്ഞു. ജഗദാംബിക പാല്‍ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് ​തൃണമൂൽ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നായിരുന്നു കനിമൊഴി എംപിയുടെ പ്രതികരണം. ബില്ലിനെ ശക്തമായി എതിർക്കുമെന്ന് അസദുദ്ദീൻ ഒവൈസിയും വ്യക്തമാക്കി.

Also Read
user
Share This

Popular

KERALA
KERALA
ഒടുവില്‍ ചെന്താമര കുടുങ്ങി; പിടിയിലായത് കൊലപാതകം നടന്ന് 36 മണിക്കൂറിന് ശേഷം