എന്തിന് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറ്റാരോ പറഞ്ഞിട്ടാണ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിന്റെ സ്ക്രീൻഷോട്ട് പുറത്ത്. കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ഉണ്ടാക്കിയ മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടാണ് പുറത്തുവന്നത്. എന്തിനാണ് ഇങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ചോദ്യത്തിന് മറ്റാരോ പറഞ്ഞിട്ടാണ് എന്ന് ഗോപാലകൃഷ്ണൻ മറുപടി നൽകിയതും സ്ക്രീൻഷോട്ടിലുണ്ട്.
കഴിഞ്ഞ ദിവസമാണ് മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് പുറത്തുവരുന്നത്. കുറ്റം തെളിയിക്കാനായില്ലെന്ന റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള നടപടി. ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
ALSO READ: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് 'മല്ലു ഹിന്ദു' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കെ. ഗോപാലകൃഷ്ണന് എതിരായ ആരോപണം. ഒക്ടോബര്‍ 31നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്.