യുഎസ് പിന്തുണയോടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
യെമനിലെ പവർ സ്റ്റേഷനിലേക്കും, തുറമുഖങ്ങളിലേക്കും ആക്രമണം നടത്തി ഇസ്രായേൽ. ഹുദൈദയിലെയും റാസ് ഇസയിലെയും തുറമുഖങ്ങൾക്ക് നേരെയും സനയിലെ ഹെസിയാസ് സെൻട്രൽ പവർ സ്റ്റേഷനിലേക്കുമായിരുന്നു ഇസ്രയേൽ ആക്രമണം.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഹൂതികൾ വലിയ വില നൽകേണ്ടിവരുമെന്ന് പ്രതികരിച്ച് നെതന്യാഹു രംഗത്തെത്തി. അതേസമയം യുഎസ് പിന്തുണയോടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ വെള്ളിയാഴ്ചയും സംഘടിപ്പിക്കുന്ന ദശലക്ഷം പേരുടെ റാലി നടക്കുന്ന അല്‍ സബീന്‍ സ്‌ക്വയറിന് സമീപമാണ് വ്യോമാക്രമണം നടന്നത്. ആളുകള്‍ എത്തി റാലി തുടങ്ങാനിരിക്കെയാണ് ചുറ്റുവട്ടത്തെ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടന്നത്. 12 തവണയാണ് ഈ പ്രദേശത്ത് വ്യോമാക്രമണം നടന്നിരിക്കുന്നത്.