fbwpx
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: അന്വേഷണ റിപ്പോർട്ട് നവംബർ 25ന് മുന്‍പ് ഹാജരാക്കണമെന്ന് കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Nov, 2024 06:02 PM

വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്

KERALA


വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ നവംബർ 25ന് മുന്‍പ് അന്വേഷണ റിപ്പോർട്ട്  ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ അന്വേഷണ പുരോഗതിയും ഫോറൻസിക് പരിശോധന ഫലം സംബന്ധിച്ച നിലവിലെ സ്ഥിതിയും അടങ്ങുന്ന റിപ്പോർട്ട് ഹാജരാക്കണമെന്നാണ് നിർദേശം. കേസ് ഡയറി സമർപ്പിക്കാന്‍ പൊലീസ് കൂടുതൽ സമയം ചോദിച്ചപ്പോള്‍ ഇന്ന് തന്നെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് വാദം കേട്ട കോടതി പൊലീസിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

വടകര നിയോജക മണ്ഡലത്തില്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിൻ്റെ പേരിലുള്ള വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഇങ്ങനെയൊരു സ്‌ക്രീന്‍ഷോട്ട് അയച്ചിട്ടില്ലെന്നും തന്നേയും യുഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്താന്‍ മറ്റാരോ സൃഷ്ടിച്ചതാണെന്നും കാസിം വ്യക്തമാക്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍, സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടത് സൈബർ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവായ റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.


Also Read: 'നിരുത്തരവാദപരമായ സമീപനം'; വയനാട് ദുരന്തമേഖലയിലെ എൽഡിഎഫ്-യുഡിഎഫ് ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി


ആരോപണത്തിൽ പിടിച്ചെടുത്ത ഫോണുകളുടെ ഫൊറൻസിക് പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്നും മതസ്പർധ വളർത്തുന്നുവെന്ന കുറ്റം ഉൾപ്പെടുത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും ഹൈക്കോടതിയും നിർദേശിച്ചിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് നൽകിയ ഹർജി തീർപ്പാക്കിയപ്പോഴായിരുന്നു കോടതിയുടെ നിർദേശം.


KERALA
"ബ്രോഡ്കാസ്റ്റിങ് രംഗത്തെ കോർപ്പറേറ്റുകളുടെ കടന്നുവരവിൽ സർക്കാർ ഇടപെടല്‍ ആവശ്യം"; ന്യൂസ് മലയാളം ചെയർമാന്‍ സഖിലന്‍ പദ്മനാഭന്‍
Also Read
user
Share This

Popular

KERALA
KERALA
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രതിപക്ഷം