കൂടുവിട്ട് കൂടുമാറ്റങ്ങളും അപ്രതീക്ഷിതവും അതിസാഹസികവുമായ പൊളിറ്റിക്കല്‍ ട്വിസ്റ്റുകളുമായിരുന്നു പ്രചരണകാലത്തുടനീളം. വിധിദിനത്തിലും നിര്‍ണായകവും നാടകീയവുമായ നിമിഷങ്ങളുണ്ടായേക്കാം.
കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെ ഒരു മണിക്കൂർ പിന്നിട്ടു. ആദ്യ ഫലസൂചനകളിൽ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിലാണ്. പ്രിയങ്കയുടെ വോട്ടുകൾ ഒരു ലക്ഷം പിന്നിട്ടു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് വോട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത്, ബിജെപി സ്ഥാനാർഥി സി. കൃഷ്മകുമാർ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി രണ്ടാം സ്ഥാനത്താണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപാണ് മുന്നിൽ, യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.
വയനാട്- പ്രിയങ്ക ഗാന്ധി- 2,01,813 വോട്ടുകൾക്ക് മുന്നിൽ (യുഡിഎഫ്)
പാലക്കാട്- രാഹുൽ മാങ്കൂട്ടത്തിൽ- 1315 (യുഡിഎഫ്)
ചേലക്കര- യു.ആർ പ്രദീപ്- 9,017 വോട്ടുകൾക്ക് മുന്നിൽ (എൽഡിഎഫ്)
എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. പത്തുമണിയോടെ തന്നെ ചേലക്കരയും പാലക്കാടും ആര്‍ക്കൊപ്പമെന്ന ചിത്രം വ്യക്തമാകും. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്‍ കൗണ്ടിംഗ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ചേലക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപും കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തി.
Also Read: ഇന്ദിരയുടെ പേരക്കുട്ടി, കോൺഗ്രസിൻ്റെ 'കോൺഫിഡൻസ്'; തെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള പ്രിയങ്കയുടെ യാത്ര
രാഷ്ട്രീയ കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു ഫലമാണ് വരാനിരിക്കുന്നത്. പ്രത്യേകിച്ചും പാലക്കാടും ചേലക്കരയിലും. ആര് ജയിച്ചാലും രാഷ്ട്രീയ അടിയൊഴുക്കുകളും ധ്രുവീകരണങ്ങളും തുടര്‍ചലനങ്ങളും ഉണ്ടാകുമെന്നുറപ്പ്. കൂടുവിട്ട് കൂടുമാറ്റങ്ങളും അപ്രതീക്ഷിതവും അതിസാഹസികവുമായ പൊളിറ്റിക്കല്‍ ട്വിസ്റ്റുകളുമായിരുന്നു പ്രചരണകാലത്തുടനീളം. വിധിദിനത്തിലും നിര്‍ണായകവും നാടകീയവുമായ നിമിഷങ്ങളുണ്ടായേക്കാം.