ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി നല്‍കാനും തീരുമാനമായി
സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനം. ആയാസമേറിയ ട്രേഡുകളിലെ വനിതാ ട്രെയിനികളുടെ ശാരീരിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി നല്‍കാനും തീരുമാനമായി. ഇതുവരെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നു. അവധി നല്‍കുമ്പോള്‍ പരിശീലന സമയം കുറയുന്നത് പരിഹരിക്കാന്‍ രണ്ട് ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തി.
Also Read: ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ആശ്വാസം; റവന്യു വകുപ്പിൽ നിയമനം
ആദ്യ ഷിഫ്റ്റ് 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയാകും. രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5.30 വരെയുമാകും. വിദ്യാര്‍ഥി സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തിയിരുന്നു.