ആധിപത്യം സ്ഥാപിച്ചവർ അവരുടെ നിറവും സംസ്കാരവും മികച്ചതെന്ന് എന്നു പഠിപ്പിച്ചു.വെളുത്തവൻ്റെ ആധിപത്യം സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. വിവേചനത്തെ സമൂഹമാകെ പ്രതിരോധിക്കണമെന്നും കെ.രാധാകൃഷ്ണൻ എം പി പറഞ്ഞു.
ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതി ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ അഭിനന്ദിച്ച് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സിപിഐഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ തുടങ്ങി നിരവധിപ്പേരാണ് വിഷയത്തിൽ പ്രതികരണവുമായെത്തിയത്.
ശാരദ മുരളീധരൻ്റെ കുറിപ്പ് കേരളത്തിൻ്റെ അവസ്ഥ തുറന്നു കാട്ടുന്നത്. കേരളത്തിൽ ഇപ്പോഴും യാഥാസ്ഥിതിക ചിന്തയെന്നും വിഡി സതീശൻ പ്രതികരിച്ചു. കറുപ്പിന് എന്താണ് കുഴപ്പം ? എൻറെ അമ്മ കറുപ്പായിരുന്നു.അമ്മയുടെ കറുപ്പിന് സമാനമായ നിറം ലഭിക്കാത്തതായിരുന്നു ചെറുപ്പകാലത്തെ എൻറെ സങ്കടം.കറുപ്പിന് എന്താണ് കുഴപ്പം എന്ന് തിരിച്ച് ചോദിച്ചതാണ് ശാരദ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ മേന്മയെന്നും വി. ഡി. സതീശൻ പറഞ്ഞു.
കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു .ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ നല്ലതാണെന്നും ഇത്തരം ചർച്ചകൾ മാറ്റം കൊണ്ടുവരുമെന്നും . ആധിപത്യം സ്ഥാപിച്ചവർ അവരുടെ നിറവും സംസ്കാരവും മികച്ചതെന്ന് എന്നു പഠിപ്പിച്ചു.വെളുത്തവൻ്റെ ആധിപത്യം സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. വിവേചനത്തെ സമൂഹമാകെ പ്രതിരോധിക്കണമെന്നും കെ.രാധാകൃഷ്ണൻ എം പി പറഞ്ഞു.
കറുപ്പിനെതിരായ അധിക്ഷേപം തെറ്റാണ് കറുപ്പ് പല നിറങ്ങളിലൊന്ന്. മനുഷ്യൻ്റെ നിറത്തിൻ്റെ പേരിൽ അപമാനിക്കുന്നത് ശരിയല്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നത് ശരിയല്ല. സമൂഹത്തിനാകെ നാണക്കേടാണ് ഇത്തരം കാര്യങ്ങൾ. നിറത്തിൻ്റെ പേരിൽ ആരെയും അപമാനിക്കരുത്.പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യവും ശ്രദ്ധയിൽപ്പെട്ടു. എല്ലാ നിറവും ഭംഗിയുള്ളതാണെന്നായിരുന്നു എംപി ഷാഫി പറമ്പിലിൻ്റെ പ്രതികരണം.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തൻ്റെയും നിറത്തെ പരാമർശിച്ച് സുഹൃത്ത് നടത്തിയ അഭിപ്രായപ്രകടനമാണ് ശരദയെ തുറന്നെഴുത്തിന് പ്രേരിപ്പിച്ചത്. ശാരദയുടെ പ്രവർത്തനം കറുപ്പും വി വേണുവിൻ്റെ പ്രവർത്തനം വെളുപ്പുമെന്നായിരുന്നു പരാമർശം. എൻ്റെ കറുപ്പ് എനിക്ക് സ്വീകാര്യമാണ് എന്ന തലക്കെട്ടോടെ പരാമർശം നടത്തിയ ആളുടെ പേര് സൂചിപ്പിക്കാതെ ചെറിയൊരു കുറിപ്പായിരുന്നു ആദ്യം പങ്കുവെച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് നീക്കം ചെയ്തു.