ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്
എമ്പുരാൻ്റെ എഡിറ്റഡ് പതിപ്പ് അടുത്താഴ്ച തിയേറ്റിൽ പ്രദർശനത്തിനെത്തും. പതിനേഴിലധികം ഭാഗങ്ങൾ നിർമാതാക്കൾ തന്നയാണ് ഒഴിവാക്കിയത്. ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്.
ALSO READ: എമ്പുരാൻ റീ സെൻസറിങ്ങിന് ? സെൻസർ ബോർഡിൽ പുനരാലോചന
ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. എമ്പുരാൻ സിനിമ ഒരു വശത്ത് 100 കോടി ക്ലബ്ബും കടന്ന് മുന്നേറുമ്പോൾ മറുവശത്ത് വിവാദങ്ങൾ ഉയരുകയാണ്. ദേശവിരുദ്ധ അജണ്ട ആരോപിച്ച് ആർഎസ്സ് ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്.
എമ്പുരാനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തിലൂടെ ഹിന്ദു വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ചിത്രം ശ്രമിച്ചതെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ രാഷ്ട്രീയസൂക്ഷ്മത കാണിച്ചില്ലെന്നും മോഹൻലാൽ ആരാധകരെ നിരാശപ്പെടുത്തിയെന്നും ലേഖനത്തിൽ ആർഎസ്എസ് വാരിക വിമർശിക്കുന്നു.
ALSO READ: EMPURAAN REVIEW | ബിഗ് കാന്‍വാസ്, സ്റ്റൈലിഷ്; അമിത പ്രതീക്ഷ നിരാശപ്പെടുത്തിയേക്കാം
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയത്. രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വൈകിട്ട് 4.02 ഓടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പതിപ്പ് എത്തുകയായിരുന്നു.
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
കേരളാ ബോക്സ് ഓഫീസിലും സിനിമ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.