fbwpx
വഖഫ് ദേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; എതിർക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം, ആശങ്കയറിയിച്ച് 9 യുഡിഎഫ് എംപിമാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 10:38 AM

ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും

NATIONAL



വഖഫ് ദേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ എല്ലാ പാർട്ടികളും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് കാട്ടി വിപ്പ് നൽകി. ബില്ലിനെ നഖശിഖാന്തം എതിർക്കാൻ ഇൻഡ്യ സഖ്യം ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

അതേസമയം കെ സി വേണുഗോപാലിൻ്റെ വസതിയിൽ ചേർന്ന UDF എംപിമാരുടെ യോഗത്തിൽ ബില്ലിനെ എതിർക്കുന്നതിൽ 9 എം പിമാർ ആശങ്ക ഉയർത്തി. വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്ക് മറുപടി പറയും. പ്രതിപക്ഷത്തിൻ്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.


Also Read; മധുര ഇനി ചെങ്കടലാകും; CPIM 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറും, പ്രധാന അജണ്ട ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്, സമ്മേളനത്തിന് മുൻപേ സംഘടനാ റിപ്പോർട്ട് ചോർന്നു


ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ തീരുമാനിച്ചിട്ടുണ്ട്.പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം.

ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

KERALA
ലൈസൻസ് ഇല്ലാതെ ട്രാക്ടർ ഓടിച്ച സംഭവം; കെ. സുരേന്ദ്രനെതിരെ ആലുവ സ്വദേശി കോടതിയിലേക്ക്
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
എമ്പുരാൻ സെൻസേർഡ് പതിപ്പ് കാണാൻ തിരക്ക് കുറയുന്നോ? ആദ്യവാര കളക്ഷൻ റിപ്പോർട്ട് പുറത്ത്