fbwpx
"എല്ലാവരോടും മാപ്പ്, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല"; ജാട്ട് സിനിമയിലെ വിവാദമായ സീന്‍ മാറ്റി നിര്‍മാതാക്കള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Apr, 2025 11:52 AM

വിവാദമായ സീന്‍ മാറ്റിയെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

BOLLYWOOD MOVIE


സണ്ണി ഡിയോള്‍, രണ്‍ദീപ് ഹൂഡ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ബോളിവുഡ് ചിത്രത്തിലെ ഒരു സീന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിലെ അഭിനേക്കള്‍ക്കും സംവിധായകനും നിര്‍മാതാവിനും എതിരെ കേസ് എടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിവാദമായ സീന്‍ മാറ്റിയെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

'ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ഉടനടി ചിത്രത്തില്‍ നിന്ന് അത് നീക്കം ചെയ്തിട്ടുണ്ട്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദേശിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. സിനിമയില്‍ നിന്ന് ആ രംഗം നീക്കം ചെയ്യാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. വിശ്വാസം വ്രണപ്പെട്ട എല്ലാവരോടും ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു', എന്നാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.


ALSO READ: 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി ഷൈനിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍


ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299 പ്രകാരമാണ് സിനിമയ്‌ക്കെതിരെ കേസ് എടുത്തത്. ജലന്ധറിലെ സദര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രത്തിലെ ഒരു രംഗം മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിനെ അപമാനിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ക്രൈസ്തവര്‍ രോഷാകുലരാകാനും രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെടാനും അശാന്തി പടര്‍ത്താനും വേണ്ടി ദുഖവെള്ളിയും ഈസ്റ്ററും ആഘോഷിക്കുന്ന ഈ സമയത്ത് സംവിധായകനും എഴുത്തുകാരനും നിര്‍മാതാവും മനപൂര്‍വം സിനിമ പുറത്തിറക്കിയതാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.


സണ്ണി ഡിയോള്‍ കേന്ദ്ര കഥാപാത്രമായ ബോളിവുഡ് ചിത്രമാണ് ജാട്ട്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര, പ്രശാന്ത് ബജാജ്, സറീന വഹാബ്, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. 'ഡോണ്‍ സീനു', 'ബോഡിഗാര്‍ഡ്', 'വീര സിംഹ റെഡ്ഡി' തുടങ്ങിയ തെലുങ്ക് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗോപിചന്ദ് മാലിനേനിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

മൈത്രി മൂവി മേക്കേഴ്‌സും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ 32 കോടി ചിത്രം കളക്ട് ചെയ്തിരുന്നു.

GULF
അപകടങ്ങൾ കുറയ്ക്കാൻ യുഎഇ: നാല് റോഡുകളിൽ വേഗതാ നിയന്ത്രണം ഏർപ്പെടുത്തി
Also Read
user
Share This

Popular

KERALA
WORLD
"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്