നിയന്ത്രണം എടുത്തു മാറ്റിയത് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആശ്വാസകരമായിരിക്കുകയാണ്
സുരക്ഷിതമായ യാത്രയ്ക്കും സുഖകരമായ ഗതാഗത നിയന്ത്രണം ഒരുക്കുന്നതിന്റെയും ഭാഗമായി യുഎഇയില്‍ പ്രധാനപ്പെട്ട നാല് റോഡുകളില്‍ വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. അബുദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (E311), അബുദബി-സ്വീഹാന്‍ റോഡ്, ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് ഇന്റര്‍നാഷണല്‍ റോഡ് റാസല്‍ ഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സലീം സ്ട്രീറ്റിലെ ഒരു റോഡ് എന്നിവിടങ്ങളിലാണ് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യഥാക്രമം ആദ്യ മൂന്ന് റോഡുകളിലും ഏപ്രില്‍ 14നാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. അതേസമയം ഷെയ്ഖ് മുഹമ്മദ് ബിന്‍ സലീം സ്ട്രീറ്റിലെ റോഡില്‍ ജനുവരി പകുതിയോടെ വേഗതയിലെ മാറ്റം നിലവില്‍ വന്നിരുന്നു.
1. അബുദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്
അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ (E311) നിശ്ചയിച്ചിരുന്ന ഏറ്റവും കുറഞ്ഞ വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയിരുന്നത് ഒഴിവാക്കി. മുമ്പ് ഇടതുവശത്തെ പാതകളിലൂടെ 120 കിലോമീറ്റര്‍ വേഗതയില്‍ താഴെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം വരെ പിഴയീടാക്കിയിരുന്നു. ഈ നിയന്ത്രണം എടുത്തു മാറ്റിയത് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആശ്വാസകരമായിരിക്കുകയാണ്.
ഇടതുവശത്തെ ഏറ്റവും വലിയ പാതകള്‍ മുമ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും, 120 കിലോമീറ്ററില്‍ താഴെ വേഗതയില്‍ വാഹനമോടിച്ചാല്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. വലിയ ചരക്കുകളുമായി പോകുന്ന ട്രക്കുകളുടെ ഗതാഗതം സുഖമമാക്കുക എന്നതാണ് ഈ നീക്കത്തിലുടെ ലക്ഷ്യമിടുന്നത്. അതേസമയം ഈ റോഡിലെ ഏറ്റവും ഉയര്‍ന്ന വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ എന്നത് മാറ്റമില്ലാതെ തുടരും.
2. അബുദാബി-സ്വീഹാന്‍ റോഡ്
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് (E20) എന്നു കൂടി അറിയപ്പെടുന്ന അബുദാബി-സ്വീഹാന്‍ റോഡിലെ വേഗത പരിധി മണിക്കൂറില്‍ 100 കിലോമീറ്ററായി കുറച്ചു. നേരത്തെ ഈ പരിധി മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു.
3. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡ് (E11)
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡിലെ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററായി കുറച്ചു. നേരത്തെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയിരുന്നു വേഗത. അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുകയും ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ തുടങ്ങിയ മറ്റ് എമിറേറ്റുകളിലൂടെ കടന്നുപോകുകയും ചെയ്യുന്ന യുഎഇയിലെ ഏറ്റവും നീളം കൂടിയ റോഡാണ് E11. ദുബായില്‍ ഇത് ഷെയ്ഖ് സായിദ് റോഡ് എന്നും അറിയപ്പെടുന്നു.
4. റാസല്‍ ഖൈമയിലെ റോഡ്
ഷെയ്ഖ് മുഹമ്മദ് ബിന്‍ സലിം സ്ട്രീറ്റിലെ റോഡില്‍ ഈ വര്‍ഷമാദ്യം റാസല്‍ ഖൈമ അധികൃതര്‍ സ്പീഡ് ലിമിറ്റ് കുറച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റൗണ്ട് എബൗട്ട് മുതല്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ് റൗണ്ട് എബൗട്ട് വരെയുള്ള റോഡിലാണ് വേഗത കുറച്ചത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നതില്‍ നിന്ന് മണിക്കൂറില്‍ 80 കിലോമീറ്ററിലേക്കാണ് സ്പീഡ് ലിമിറ്റ് കുറച്ചത്.
ജനുവരി 17 മുതലാണ് ഈ റോഡില്‍ വേഗതാ പരിധി നടപ്പാക്കിയത്. അമിതവേഗത മൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കുന്നതിനായാണ് തീരുമാനം. റഡാര്‍ വേഗത പരിതി മുമ്പത്തെ 121 കിലോമീറ്റര്‍/മണിക്കൂറില്‍ നിന്ന് 101 കിലോമീറ്ററായി ക്രമീകരിക്കും.