എന്നാല്‍ വായ്പകള്‍ എഴുതിത്തള്ളുന്ന കീഴ വഴക്കം മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കോടതി, വയനാട്ടിലെ കടാശ്വാസത്തിന് സ്വീകരിക്കുന്ന നടപടികളില്‍ വ്യക്തത വരുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കി മുതലും പലിശയും പുനഃക്രമീകരിക്കാനാണ് ധാരണയായതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ വായ്പകള്‍ എഴുതിത്തള്ളുന്ന കീഴ വഴക്കം മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കോടതി, വയനാട്ടിലെ കടാശ്വാസത്തിന് സ്വീകരിക്കുന്ന നടപടികളില്‍ വ്യക്തത വരുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വയനാട്ടിലെ കടാശ്വാസം സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇക്കാര്യം പരിശോധിച്ചാണ് മൊറട്ടോറിയവും ലോണ്‍ പുനക്രമീകരണവും തീരുമാനിച്ചതെന്ന് കേന്ദ്രം അറിയിച്ചു. ബാങ്കുകളുടെ ഈ നിലപാട് തീര്‍ത്തും അനുചിതമാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. കേന്ദ്രം അധികാരപ്പെടുത്തിയത് പ്രകാരം 2008-09 വര്‍ഷം ചില വായ്പകള്‍ എഴുതിത്തള്ളിയ ചരിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടി.
കടാശ്വാസത്തില്‍ പ്രസ്താവന മാത്രം പോരെന്നും വിശദമായ സത്യവാങ്മൂലം ഏപ്രില്‍ 7നകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ വയനാട് പുനരധിവാസത്തിന് അനുവദിച്ച ആദ്യ ഗഡുവായ 529.50 കോടി രൂപയുടെ വിനിയോഗത്തിനുള്ള സമയപരിധിയില്‍ കേന്ദ്രം വ്യക്തത വരുത്തി. സംസ്ഥാന ധനവകുപ്പിന് കൈമാറുന്ന തുക വിവിധ നടത്തിപ്പ് ഏജന്‍സികള്‍ക്ക് കൈമാറാനുള്ള സമയപരിധിയാണ് ഈ വര്‍ഷം ഡിസംബര്‍ 31. അതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തീയതിയല്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
ALSO READ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ധനവിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്രം