ഇന്ന് രാവിലെ 10 മണിക്ക് ശേഷം ഇവരുടെ വീട്ടിൽ ഏതാനും പേർ എത്തുകയും, വൃദ്ധയായ അമ്മയുടെ അമ്മയെ ഉപദ്രവിക്കുകയും തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
എറണാകുളം വടക്കൻ പറവൂർ പെരുവാരത്ത് നിന്നും നാലര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഈ കുട്ടിയുടെ അമ്മയും അഛനും കുറച്ച് നാളുകളായി വേർപിരിഞ്ഞ് നിൽക്കുകയാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്. ഈ വീട്ടിൽ കുട്ടിയോടൊപ്പം താമസിക്കുന്നത് അമ്മയുടെ അച്ഛനും അമ്മയുമാണ്.
ഇന്ന് രാവിലെ 10 മണിക്ക് ശേഷം, ഇവരുടെ വീട്ടിൽ ഏതാനും പേർ എത്തുകയും, വൃദ്ധയായ അമ്മയുടെ അമ്മയെ ഉപദ്രവിക്കുകയും തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മയുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവരെ ഇപ്പോൾ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുട്ടിയുടെ അച്ഛനും മറ്റ് ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതാണ് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫാണ്. കുട്ടിയുടെ അച്ഛൻ്റെ വീട് മാവേലിക്കരയാണ്.
ALSO READ: പി.പി. ദിവ്യ കുറ്റക്കാരി; എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു