fbwpx
ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു, അറിഞ്ഞോ അറിയാതെയോ നേതൃത്വം അതില്‍ വീഴുന്നു; വിമര്‍ശനവുമായി സജി ചെറിയാന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Nov, 2024 11:00 PM

പാണക്കാട് തങ്ങളെ അല്ല വിമര്‍ശിച്ചത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

KERALA



ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. മുസ്ലീം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതില്‍ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്റെ വിമര്‍ശനം.

മുസ്ലീം ലീഗിനകത്ത് തിരുത്തല്‍ പ്രക്രിയ ഉണ്ടാവണം. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ തെരഞ്ഞെടുപ്പില്‍ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും സജി ചെറിയാന്‍ പ്രതികരിച്ചു. പാണക്കാട് തങ്ങളെ അല്ല വിമര്‍ശിച്ചത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

പാണക്കാട് തങ്ങളയോ തങ്ങളുടെ പദ്ധതിയെയോ മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിലാണ് പോകുന്നത്. അതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. മനുഷ്യനെ വ്യത്യസ്ത ചേരിയിലാക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവരാണ്. അവരെ അകറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറാവണം. അല്ലാത്തപക്ഷം ഇത് ആര്‍എസ്എസിന് മുതലെടുപ്പിന് അവസരം കൊടുക്കലാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

ALSO READ: 'പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട'; സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തില്‍ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രം


സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പിന്തുണയുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. നേതൃത്വത്തില്‍ ഉള്ളവരെ വിമര്‍ശിക്കരുതെന്നുണ്ടോ എന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇടതുപക്ഷം പാതകം ചെയ്ത പോലെ നിലപാട് എടുക്കുകയാണെന്നും റിയാസ് വിമര്‍ശിച്ചു.

ലീഗ് പ്രസിഡന്റിനെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷ നേതാവിന് വിഷമമുണ്ട്. രാഷ്ട്രീയത്തില്‍ മതം കൂട്ടികലര്‍ത്തിയ കുടിലതന്ത്രം ആണ് ഇത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ചപോള്‍ വി.ഡി. സതീശന്‍ മിണ്ടാതെ ഇരുന്നു. എന്തിനാണ് ഈ അസഹിഷ്ണുത? ഗോവിന്ദന്‍ മാഷിനെ ഇവര്‍ എന്തൊക്കെ പറയുന്നു. ജനാധിപത്യത്തില്‍ വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ വിമര്‍ശനം ബോധപൂര്‍വം ഒരു മതത്തിനെതിരാണ് എന്നാക്കി മാറ്റാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. വിമര്‍ശനം ഒഴിവാക്കണം എങ്കില്‍ കസേര ഒഴിയണമെന്നും റിയാസ് പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരെ അതിരൂക്ഷ പരാമര്‍ശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ബഹുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാദിഖലി തങ്ങളെ പോലെയല്ല. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു പാലക്കാട് പിണറായി പറഞ്ഞത്.

ALSO READ: സാദ്ദിഖ് അലി തങ്ങള്‍ക്കെതിരായ വിമര്‍ശനം; മുഖ്യമന്ത്രി സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്


സന്ദീപ് വാര്യര്‍ പാണക്കാട് എത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മാനവ സംസ്‌കാരം മലപ്പുറത്തിന് ലഭിക്കാന്‍ കാരണം പാണക്കാട് കുടുംബമാണെന്നായിരുന്നു സാദിഖലി തങ്ങളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് പറഞ്ഞത്. പി.കെ. കുഞ്ഞാലികുട്ടി, എന്‍. ഷംസുദ്ദീന്‍, ഹാരിസ് ബീരാന്‍ തുടങ്ങിയ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.


TAMIL MOVIE
'അധികാരം, ജാതി, അടിച്ചമർത്തല്‍'; വെട്രിമാരന്‍ ചിത്രം വിടുതലൈ 2 ട്രെയിലർ പുറത്ത്, വിജയ് സേതുപതിക്കൊപ്പം ശക്തമായ കഥാപാത്രമായി മഞ്ജു വാര്യരും
Also Read
user
Share This

Popular

NATIONAL
IPL 2025
'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില'; ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം, ആശംസകൾ നേർന്ന് നേതാക്കൾ