കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പിടിയിലായ സംഘങ്ങളെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 90 ലക്ഷം രൂപയാണ് പ്രതികൾ ജസ്റ്റിസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.
കൊച്ചിയിൽ റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്.തലശ്ശേരി സ്വദേശികളായ മുഹമ്മദ് ഷാ, മുഹമ്മദ് ഷർജിൽ, മിർഷാദ് എന്നിവരാണ് പിടിയിലായത് പ്രതികൾക്ക് വടക്കേ ഇന്ത്യൻ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമെന്ന് സൂചന.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പിടിയിലായ സംഘങ്ങളെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 90 ലക്ഷം രൂപയാണ് പ്രതികൾ ജസ്റ്റിസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിലായിരുന്നു തട്ടിപ്പ്.
Also Read; അന്നദാനത്തിന് അച്ചാർ നൽകിയില്ല; ക്ഷേത്രത്തിൽ നേർച്ച നടത്തിയ കുടുംബത്തിന് യുവാവിൻ്റെ മർദനം