പരോളിലെത്തിയപ്പോൾ ആണ് പ്രതി കൃത്യം നടത്തിയത്
പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ALSO READ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ; വെടിയേറ്റല്ലെന്ന് സൂചന, കർഫ്യൂ പിൻവലിച്ചു
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പരോളിലെത്തിയപ്പോൾ ആണ് പ്രതി വീണ്ടും കൊലപാതകം നടത്തിയത്. ഇന്ന് രാവിലെയാണ് കൃത്യം നടത്തിയത്. ഇരുവരെയും വീടിന് മുമ്പിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതിന് ശേഷം ഇയാൾ നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
2019 ലാണ് ചെന്താമരയ്ക്കെതിരെ ആദ്യ കേസുണ്ടാകുന്നത്. ജാമ്യം ലഭിച്ച ഇയാൾ ഒരുമാസമായി പ്രദേശത്തുണ്ട്. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.