fbwpx
ചൂരല്‍മല ദുരന്തം: ഇന്ന് തെരച്ചിൽ ഇല്ല, തീരുമാനം പ്രതികൂല കാലാവസ്ഥ പരിഗണിച്ച്; എ കെ ശശീന്ദ്രൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Aug, 2024 12:13 PM

കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യമുണ്ടാവുമ്പോൾ തെരച്ചിലുകൾ തുടരുമെന്നും, ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി

CHOORALMALA LANDSLIDE


മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഉണ്ടാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കാലാവസ്ഥ അനുയോജ്യമല്ലാത്തതിനെ തുടർന്നാണ് നടപടി. അതേസമയം കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യമുണ്ടാവുമ്പോൾ തെരച്ചിലുകൾ തുടരുമെന്നും, ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. കാണാതായവരുടെ ബന്ധുക്കൾ ആവശ്യം കണക്കിലെടുത്താണ് തെരച്ചിൽ പുനഃരാരംഭിക്കാൻ തീരുമാനം ആയത്. ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയിൽ കഴിഞ്ഞദിവസം നടന്ന പ്രത്യേക തെരച്ചിലിൽ 6 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

ALSO READ: ചൂരൽമല ദുരന്തം: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

അസ്ഥി ഭാഗങ്ങളും, മുടിയും ഉൾപ്പെടെയാണ് ലഭിച്ചത്. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശരീരഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

NATIONAL
സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍