നാല് ലിറ്റർ വിദേശമദ്യവും കൊക്കയിന്‍ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കെയ്ൻ പിടികൂടിയിരുന്നു. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഇന്ന് ഓം പ്രകാശിനെ കോടതിയിൽ ഹാജരാകും.
ALSO READ: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന്
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കയിന്‍ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു.
ഓം പ്രകാശിൻ്റെ അറസ്റ്റിലൂടെ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിക്കും. യുവതാരം പിടിയിലാവാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്നാണ് റിപ്പോർട്ടുകൾ. ഓം പ്രകാശിനെ പിടികൂടിയ ആഡംബര ഹോട്ടലിൽ യുവസിനിമാതാരങ്ങളും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.
ALSO READ: ആദ്യ ദിനം മുതൽ നിയമസഭ പ്രക്ഷുബ്ധം; ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ, ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം
ഇവർ എന്തിനാണ് എത്തിയത് എന്ന് അന്വേഷിക്കുമെന്നും, ഏതെങ്കിലും തരത്തിൽ ഇവർക്ക് ഓം പ്രകാശുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.