fbwpx
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം: ജില്ലാ കളക്ടർമാരോട് അഞ്ച് പള്ളികൾ ഏറ്റെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 05:35 PM

ഏറ്റെടുത്ത പള്ളിയുടെ താക്കോൽ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കളക്ടർമാരോട് കോടതി ഉത്തരവിട്ടിട്ടുണ്ട്

KERALA


ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന അഞ്ച് പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാരോട് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുത്ത പള്ളിയുടെ താക്കോൽ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, പാലക്കാട് കളക്ടർമാരെ  സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു. സഭാ അധികൃതർ നൽകിയ കോടതയലക്ഷ്യ പരാതിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

READ MORE: എന്താണ് സഭാ തർക്കം? നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൻ്റെ ചരിത്ര പശ്ചാത്തലം

പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, എരിക്കിൻചിറ, ചെറുകുന്നം എന്നീ അഞ്ച് പള്ളികളാണ് ജില്ലാ കളക്ടർമാരോട് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജികളിലാണ് ജസ്റ്റിസ്. വി.ജി അരുണിൻ്റെ ഉത്തരവ്.

READ MORE: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ഒരാഴ്ചക്കുള്ളില്‍ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണമെന്ന് ഹൈക്കോടതി

പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പലവട്ടം പിന്മാറുകയായിരുന്നു.

READ MORE: പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം

Also Read
user
Share This

Popular

NATIONAL
KERALA
ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്; മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂർ