ഓരോ പുസ്തക രചയിതാവിനും അവരുടെ പുസ്തകത്തെക്കുറിച്ച് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകും
സിപിഎം നേതാവ് പി. ജയരാജനെഴുതിയ 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് വെച്ചാണ് പുസ്‌തക പ്രകാശനം നടന്നത്. ഓരോ പുസ്തക രചയിതാവിനും അവരുടെ പുസ്തകത്തെ കുറിച്ച് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും. ആ അഭിപ്രായമുള്ളവരേ ആ പുസ്‌തകം പ്രകാശനം ചെയ്യാവൂ എന്ന നിർബന്ധമില്ല. പുസ്തകം പൂർണമായും വായിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും താൻ പങ്കുവെയ്ക്കുന്നു എന്ന അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങളിരുവരും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിപാദിക്കുന്ന ഒട്ടേറെ വിഷയങ്ങൾ പുസ്തകത്തിലുണ്ടാകും. അത് തന്റെയും നിലപാടാണ്. അതിനോടൊക്കെ സ്വാഭാവികമായ യോജിപ്പുണ്ടാകും. എന്നാൽ ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലുകൾ വ്യത്യസ്ത വീക്ഷണങ്ങൾ ആയും, അദ്ദേഹത്തിന്റെ നിലപാടായും കാണണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ പൊതുമണ്ഡലത്തിൽ സംരക്ഷിക്കപ്പെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: മാവോയിസ്‌റ്റുകളും ഇസ്‌ലാമിസ്‌റ്റുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ട്: പി. ജയരാജൻ
പി. ജയരാജൻ്റെ ലേഖനങ്ങൾ അതിൻ്റെ ചരിത്ര പശ്ചാലത്തിൽ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നു. മലബാർ കലാപം മാപ്പിള ലഹളയല്ല. അതൊരു ജന്മിത്വ വിരുദ്ധ പോരാട്ടമാണ്
ഇത്തരം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു. ഇടതുപക്ഷം ശക്തിപ്പെട്ടാലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു. ലീഗിൻ്റെ അടുത്ത് കോൺഗ്രസിന് അയിത്തമുണ്ടായിരുന്നു. നെഹ്റു ലീഗിനെ ചത്ത കുതിര എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണുകൊണ്ട് കാണരുത്. ജമാ അത്തെ ഇസ്ലാമി ഖലീഫമാരുടെ കാലത്തേക്ക് ഭരണത്തെ കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. ജമാ അത്തെ ഇസ്ലാമി ഇസ്‌ലാമിക സാമ്രാജ്യത്വം രൂപീകരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുസ്ലീം ബ്രദർഹുഡിനെ പോലെയും യമനിലെ ഷിയാ തീവ്രവാദ സംഘടനകളെയും പോലെയാണ് ജമാ അത്തെ ഇസ്‌ലാമി. ലീഗ് വർഗീയ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിൽ അവിടെയുള്ള ജമാ അത്തെ ഇസ്‌ലാമിയുമായി ചേർന്ന് മുഹമ്മദ് യൂസഫ് തരിഗാമിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: അരിയിൽ ഷുക്കൂർ വധക്കേസിലെ കുറ്റപത്രം സമർപ്പിച്ചു; വിചാരണ നവംബറിൽ
ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷിയാണ്. ലീഗ് എസ്ഡിപിഐയുമായി കൂട്ടുകൂടുന്നു. ലീഗ് സംഘപരിവാറിന് ധ്രുവീകരണ സാധ്യതകൾ എളുപ്പമാക്കി കൊടുക്കുന്നു. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നു എന്ന് അഭിമാനത്തോട് കൂടി പറയുന്ന സുധാകരൻ ആണ് ലീഗ് അടങ്ങിയ മുന്നണിയുടെ നേതാവ്. സംഘപരിവാറിൻ്റെ വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് ഭരണത്തിലാണ് ഏറ്റവും കൂടുതൽ കേസെടുത്തത് എന്നാണ് ലീഗ് പ്രചരിപ്പിക്കുന്നത്. ഒരു ഔദ്യോഗിക രേഖയിലും അങ്ങനെ രേഖപ്പെടുത്തിയിട്ടില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഏറ്റവും കുറവുള്ളത് മലപ്പുറത്താണ്. 2023 ൽ മലപ്പുറത്ത് ആകെ രജിസ്റ്റർ ചെയ്തത് 42676 കേസുകൾ ആണ്. എറണാകുളം ജില്ലയിൽ ഒരു ലക്ഷത്തിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് ഇതുമായി ബന്ധപ്പെട്ട് കള്ള പ്രചാരണങ്ങൾ നടത്തുന്നു. വസ്തുതകൾ ലീഗ് മറച്ച് വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക വിഭാഗത്തെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ശ്രമം ഒരിക്കലും അനുവദിക്കില്ല. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിന് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റുക്കാർക്കെതിരെയാണ് അപവാദ പ്രചനങ്ങൾ നടത്തിയത്. കോൺഗ്രസും, സംഘപരിവാറും ഇതിന് നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: അൻവർ വലതുപക്ഷത്തിന്‍റെ നാവ് ആയി മാറികൊണ്ടിരിക്കുകയാണ്: പി. ജയരാജൻ
നിഷ്കളങ്കരായ ജനങ്ങളെ പരിചയാക്കി കുറ്റവാളികളെ സംരക്ഷിക്കാൻ അനുവദിക്കില്ല. തൃശൂർ പൂരം കലക്കി എന്നാണ് ലീഗും ആർ എസ് എസ്സും ആരോപിക്കുന്നത്. എന്നാൽ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അല്പം വൈകി എന്നത് മാത്രമാണ്. ലീഗ് എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ജമാ അത്തെ ഇസ്ലാമി മുൻ അമീറിന്റെ തോളിൽ കയ്യിട്ട് കൊണ്ടാണ് സിപിഎമ്മിനെ കുറ്റം പറയുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.