fbwpx
പൂരം കലക്കൽ വിവാദം: എഫ്ഐആർ തയ്യാറാക്കിയ പൊലീസ് നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 10:31 AM

മുഖ്യമന്ത്രി തന്നെ പറയുന്നു ഗൂഢാലോചനയില്ല എന്ന്, പിന്നെ കേസെടുക്കുമ്പോൾ ആരാണ് കേരളം ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്നും രാജേഷ് ചോദ്യമുന്നയിച്ചു

KERALA


തൃശൂർ പൂരം കലക്കൽ വിവാദവുമായി  ബന്ധപ്പെട്ട് എഫ്ഐആർ തയ്യാറാക്കിയ പൊലീസ് നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം. പാറമേക്കാവ് ദേവസം സെക്രട്ടറി ജി. രാജേഷാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും പൂരം തകർക്കാൻ പല നടപടികളും ഉണ്ടാകുന്നുണ്ട് അതിൻ്റെ അവസാന ആണിക്കലാണ് ഇപ്പോഴത്തെ എഫ്ഐ ആർ എന്നാണ് ജി. രാജേഷ് പറഞ്ഞത്.

ALSO READ: തൃശൂർ പൂരം കലക്കലിൽ ഒടുവിൽ കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിലെ സിഐയുടെ പരാതിയിൽ


വേറൊരു മതവിഭാഗത്തിനെതിരെ ഈ നടപടി ഉണ്ടാകില്ല. ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടി പൂരം നടത്തിയ ശേഷം കേസെടുക്കുക എന്നത് ലോകത്ത് എവിടെയും കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. എഫ്ഐആർ ഇട്ടതിൽ ശക്തമായ പ്രതികരണം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തന്നെ പറയുന്നു ഗൂഢാലോചനയില്ല എന്ന്, പിന്നെ കേസെടുക്കുമ്പോൾ ആരാണ് കേരളം ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്നും രാജേഷ് ചോദ്യമുന്നയിച്ചു. ദേവസ്വങ്ങൾ ആരും തന്നെ ഗൂഢാലോചന നടത്തിയിട്ടില്ല. ഏത് അന്വേഷത്തെ നേരിടാനും തയ്യാറാണെന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും ജി. രാജേഷ് വ്യക്തമാക്കി. തിരുവമ്പാടി ഭാഗത്ത് തടസ്സം ഉണ്ടാക്കിയത് ഭരണകൂടമാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: പൂരം കലക്കൽ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാൻ, ലക്ഷ്യം അന്വേഷണം അട്ടിമറിക്കൽ: രമേശ്‌ ചെന്നിത്തല

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ ചിത്തരഞ്ജൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയത്.

തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തുടർന്നാണ് നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നത്.പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐയും കോൺഗ്രസും രംഗത്തെത്തി. പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. മുഖ്യമന്ത്രിയുടേത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി. സതീശനും ആരോപിച്ചു.

KERALA
എസ്. സുദേവൻ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; സംസ്ഥാന സമ്മേളനത്തിലേക്ക് കൊല്ലത്ത് നിന്ന് 36 പ്രതിനിധികൾ
Also Read
user
Share This

Popular

CHESS
NATIONAL
CHESS
ലോക ചാംപ്യനായി ഗുകേഷ്; നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരം