നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മർദനം
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം. ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് വനിതാ ഡോക്ടറെ മർദിച്ചത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അഞ്ജലിയ്ക്കാണ് മർദനമേറ്റത്.
നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മർദനം. ഇയാൾ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയും ചെയ്തു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്.
Also Read: കോട്ടയത്ത് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം
രോഗി മദ്യലഹരിയിൽ ആയിരുന്നതായി ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ
ആശുപത്രി ജീവനക്കാർ പിടിച്ചു മാറ്റി. ഇതിനിടെ ഇയാൾ കടന്നു കളയുകയായിരുന്നു.