ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റിയിരുന്നു
ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ നടി ഹണി റോസിൻറെ മൊഴി വീണ്ടും രേഖപ്പെടുത്തും.ഇത് പ്രകാരം ബോബിക്കെതിരെ പുതിയ വകുപ്പുകൾ ചുമത്താനൊരുങ്ങുകയാണ് സെൻട്രൽ പൊലീസ്.
ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റിയിരുന്നു. ഹർജിക്കാരന് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും കമൻ്റുകൾ പറയുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അഭിപ്രായപ്പെട്ടാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്.
Also Read; വീണ്ടും കുരുക്ക്; ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കാൻ ഇഡി
ബുധനാഴ്ചയാണ് പ്രതിയായ ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യപേക്ഷ തള്ളിയത്.