പൊലീസ് എത്തി ബലമായാണ് പുരോഹിതരെ മാറ്റിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്.
കുർബാന തർക്കത്തിൽ സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ ബിഷപ്പ് ഹൗസിനുള്ളിൽ സമരത്തിലിരുന്ന പുരോഹിതരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊലീസ് നടപടിയിൽ വൈദികന്റെ കൈക്ക് പരിക്കേറ്റെന്ന് പ്രതിഷേധക്കാർ പറയുന്നു.
ബസിലിക്ക പള്ളി കയ്യേറി പ്രതിഷേധമെന്ന് അപ്പോസ്തൊലിക് അഡ്മിനിസ്ട്രറ്ററുടെ പരാതിയിലാണ് പൊലീസ് നടപടി. ഒരു വിഭാഗം വൈദികർ പള്ളിക്കകത്ത് തുടരുകയാണ്. സംഘർഷ സമാനമായ സാഹചര്യമാണ് സ്ഥലത്തുള്ളത്. പൊലീസിൻ്റേത് ഏകപക്ഷീയമായ നടപടിയെന്ന് ഫാദർ കുര്യക്കോസ് മുണ്ടാടാൻ പ്രതികരിച്ചു. വൈദികരെ അനാവശ്യമായി മർദ്ദിച്ചുവെന്നും,പൊലീസിനെതിരെ ഡിജിപി ക്കും കമ്മീഷണർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും നേരിടുമെന്ന് കുര്യാക്കോസ് മുണ്ടാടാൻ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മധ്യസ്ഥ ചർച്ചയ്ക്ക് വഴി ഒരുക്കാമെന്ന് പൊലീസ് പറഞ്ഞു.എന്നാൽ സമരക്കാരെ തിരികെ ബിഷപ്പ് ഹൗസിൽ കയറ്റാതെ ചർച്ചയ്ക്ക് ഇല്ലെന്നാണ് നിലപാട്. സർക്കാരും പൊലീസും തങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും വിമത വിഭാഗം ആരോപിച്ചു
updating...........