വയോധികർ മാത്രമുള്ള വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്
തിരുവനന്തപുരം നെടുങ്കാടിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച. വയോധികർ മാത്രമുള്ള വീട്ടിൽ രാത്രിയെത്തിയാണ് കവർച്ച നടത്തിയത്. യുവതി ഉൾപ്പടെ മൂന്ന് പേരെ മണിക്കൂറുകൾക്കകം കരമന പൊലീസ് പിടികൂടി.
മണക്കാട് സ്വദേശി അനീഷ്, പേരകം സ്വദേശി അജിത് ഭാര്യ കാർത്തിക എന്നിവരാണ് പിടിയിലായത്. ഇതേ വീട്ടിൽ സർവ്വേ എന്ന വ്യാജേന സംഘം ഇന്നലെ ഉച്ചയ്ക്ക് എത്തിയിരുന്നു. ബാഗ് മറന്നുവച്ചെന്ന് പറഞ്ഞാണ് രാത്രിയെത്തി കവർച്ച നടത്തിയത് .