ഇന്നലെയാണ് കശുമാവ് തോട്ടത്തിലെ പ്രത്യേകമായി നിർമിച്ച ഷെഡിൽ രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
കണ്ണൂർ ഇരിക്കൂറിലെ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഭർത്താവിന്റെ മർദനത്തിലാണ് രജനിക്ക് പരിക്കേറ്റത്. ഭർത്താവ് ബാബുവിനെ ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് കശുമാവ് തോട്ടത്തിലെ പ്രത്യേകമായി നിർമിച്ച ഷെഡിൽ രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ പൊലീസ് അവസ്വഭാവികതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണത്തിന്റെ കാരണം സ്ഥിരീകിരിക്കാനാകുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. ബാബുവും രജനിയും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ശബ്ദങ്ങൾ കേട്ടിരുന്നതായും അയൽവാസികൾ പറഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം മർദനം മൂലമാണെന്ന് സ്ഥിരീകരിച്ചതിനാലാണ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തർക്കമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.