fbwpx
സൽവാൻ മോമികയുടെ കൊലപാതകം: വൈദേശിക ശക്തികളുടെ ഇടപെടലുണ്ടെന്ന് സ്വീഡിഷ് പ്രധാനമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 12:54 PM

സൽവാൻ മോമികയ്ക്ക് അഭയം നൽകിയതിന് സ്വീഡനെ ഇസ്ലാമിക രാജ്യങ്ങൾ വിമർശിച്ചിരുന്നു

WORLD


ഇസ്ലാം മത വിമർശകൻ സൽവാൻ മോമികയുടെ കൊലപാതകത്തിൽ വൈദേശിക ശക്തികളുടെ ഇടപെടലുണ്ടെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്ൺ. അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തോടുള്ള വെല്ലുവിളി എന്നായിരുന്നു കൊലപാതകത്തെ ഉപപ്രധാനമന്ത്രി എബ്ബ ബുഷ് വിശേഷിപ്പച്ചത്. രാജ്യം എല്ലാ ശക്തിയുമുപയോഗിച്ച് അതിനെ നേരിടണമെന്നും എബ്ബ ബുഷ് പറഞ്ഞു. സൽവാൻ മോമികയ്ക്ക് അഭയം നൽകിയതിന് സ്വീഡനെ ഇസ്ലാമിക രാജ്യങ്ങൾ വിമർശിച്ചിരുന്നു.

2023 ലാണ് സൽവാൻ മോമിക എന്ന ഇറാഖി അഭയാർത്ഥി സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട വംശീയ വിദ്വേഷ കേസിൽ സൽവാന് എതിരെ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് സ്വീഡനിലെ സോദർതെൽയെയിലെ അപ്പാർട്ട്‌മെൻ്റിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സൽവാൻ മോമികയ്ക്ക് നിരന്തരം വധഭീഷണിയുണ്ടായിരുന്നു. തന്റെ പ്രതിഷേധം മുസ്ലിംങ്ങൾക്ക് എതിരെയല്ലെന്നും ഇസ്ലാം മതത്തിനെതിരെയാണെന്നും ഖുർആനിലെ സന്ദേശങ്ങളിൽ നിന്ന് സ്വീഡനിലെ ജനങ്ങളെ സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോമിക വാദിച്ചിരുന്നു.


Also Read: 'അഭിപ്രായ സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കി'; മസ്കിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് യുറോപ്യൻ പാര്‍ലമെൻ്റ് അംഗം


വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഖരാക്കോഷിലെ അൽ -ഹംദാനിയ സ്റ്റേറ്റിലെ അസീറിയൻ കത്തോലിക്കനാണ് മുപ്പത്തെട്ടുകാരനായ മോമിക. 2006-2008 ആഭ്യന്തര യുദ്ധകാലത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയ പീഡനങ്ങൾക്കെതിരെ മോമിക അസീറിയൻ പാട്രിയോട്ടിക് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. 2018ലാണ് മോമിക ഇറാഖിൽ നിന്ന് അഭയം തേടി സ്വീഡനിലെത്തുന്നത്. 2021-ൽ അദ്ദേഹത്തിന് സ്വീഡിഷ് റെസിഡൻസി പെർമിറ്റ് ലഭിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന രാജ്യമെന്ന നിലയിൽ സ്വീഡനിൽ മതങ്ങളെ വിമർശിക്കുന്നതിനോ മതഗ്രന്ഥങ്ങൾ കത്തിക്കുന്നതിനോ വിലക്കില്ലാത്ത രാജ്യമാണ്. എന്നാൽ, ഖുറാൻ കത്തിച്ചതിൻ്റെ വീഡിയോകൾക്ക് ലോകമെമ്പാടും പ്രചരണം ലഭിക്കുകയും നിരവധി മുസ്ലീം രാജ്യങ്ങളിൽ രോഷവും വിമർശനവും ഉയർത്തുകയും ചെയ്തു, ഇത് പലയിടത്തും കലാപങ്ങൾക്കും അശാന്തിക്കും കാരണമായി. സ്വീഡൻ്റെ നാറ്റോ അംഗത്വം വൈകാനും ഇതു കാരണമായിരുന്നു.


Also Read: 'ഡോളറിനെ മറന്നാല്‍ യുഎസിനോട് ഗുഡ് ബൈ പറയാം'; ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്‍റെ താരിഫ് ഭീഷണി


മോമികയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി 2023ൽ തീരുമാനിച്ചിരുന്നു. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നോർവെയിൽ അഭയം തേടാനുള്ള ശ്രമത്തിലായിരുന്നു മോമിക.


Also Read
user
Share This

Popular

WORLD
KERALA
WORLD
റഷ്യന്‍ ഡ്രോണാക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍റെ തിരിച്ചടി; ലക്ഷ്യം വെച്ചത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല