സെപ്റ്റംബർ 18 നാണ് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാവുക
വാനനിരീക്ഷകർക്കുള്ള സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബർ 18-ന് ദൃശ്യമാകും. എന്നാൽ പുലർച്ചെ നടക്കുന്ന ഈ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമായേക്കില്ല. ഇന്ത്യൻ സമയം 6.11ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 10.17നാണ് അവസാനിക്കുക. രാവിലെയായതിനാൽ തന്നെ ഇന്ത്യക്കാർക്ക് ഈ കാഴ്ചാ വിരുന്ന് നഷ്ടമാകും.
പൗര്‍ണമി ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുക. ചന്ദ്രൻ ഭൂമിയോട് അൽപ്പം അടുത്ത് വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ്റെ ഭ്രമണപഥം ചെറുതായി ദീർഘവൃത്താകൃതിയിലാവുന്നതിനാലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ സാഹചര്യത്തിൽ ചന്ദ്രനില്‍ പതിക്കണ്ട സൂര്യ പ്രകാശത്തെ ഭൂമി തടഞ്ഞ്, ചന്ദ്രനെ ഭൂമിയുടെ നിഴലിലാക്കും. ഇങ്ങനെ ഭൂമി ചന്ദ്രനിലേക്കുള്ള പ്രകാശത്തെ മറക്കുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം.
ALSO READ: ഇനി 'സിംഗിളല്ല', ചന്ദ്രനും 'മിംഗിളാകുന്നു'; കൂട്ടായെത്തുക 'മിനി മൂൺ'!!
യൂറോപ്പ്, ആഫ്രിക്ക, വടക്കൻ, തെക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള അഞ്ച് ഭൂഖണ്ഡങ്ങളിൽ ഈ ആകാശകാഴ്ച ദൃശ്യമാകും. ഇന്ത്യയിൽ കാണാൻ കഴിയില്ലെങ്കിലും ചന്ദ്രഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യുന്ന നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വെബ്സൈറ്റ് പരിശോധിക്കുകയാണെങ്കിൽ നക്ഷത്ര നിരീക്ഷകർക്ക് ചന്ദ്രഗ്രഹണം നിരീക്ഷിക്കാം.