ന്യൂനപക്ഷങ്ങളെ അകറ്റി ബിജെപി ആർഎസ്എസ് സഹകരണത്തിലേക്ക് മുഖ്യമന്ത്രി സിപിഎമ്മിനെ കൊണ്ടുപോകുന്നുവെന്നും പി.വി. അൻവർ
പാലക്കാട് കോൺഗ്രസിന്റെ വിജയം എസ്‍ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കൊണ്ടാണെന്നത് പൊളിഞ്ഞ വാദമാണെന്ന് പി.വി. അൻവർ എംഎൽഎ. തലയ്ക്ക് വെളിവുള്ളവർ ഇങ്ങനെ പറയുമോ. ഒന്നും പറയാനില്ലാത്ത അവസ്ഥയിലേക്ക് സിപിഎം എത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരാളെ തോൽപിക്കാനോ ജയിപ്പിക്കാനോ എസ്‍ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും കഴിയില്ല. മുഖ്യമന്ത്രിയുടേത് ന്യൂനപക്ഷ വിരുദ്ധ സമീപനമാണ്. ന്യൂനപക്ഷങ്ങളെ അകറ്റി ബിജെപി ആർഎസ്എസ് സഹകരണത്തിലേക്ക് മുഖ്യമന്ത്രി സിപിഎമ്മിനെ കൊണ്ടുപോകുന്നുവെന്നും പി.വി. അൻവർ ആരോപിച്ചു.
അതേസമയം, പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി കസ്റ്റംസും, ഡിആർഐയും ചേർന്ന് 2746.49 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിലറിയിച്ചു. ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
ALSO READ: മുഖ്യമന്ത്രിയുടേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നടപടി; വിമർശനവുമായി വി.ഡി. സതീശൻ
ഈ കാലയളവിൽ കേരള പൊലീസ് 112.62 കിലോഗ്രാം സ്വണ്ണം പിടിച്ചെടുത്ത് കസ്റ്റംസിനെ ഏൽപ്പിച്ചതായും മന്തി ലോക്‍സഭയിലറിയിച്ചു. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേക്ഷണം നടത്തുമോ എന്ന ചോദ്യത്തിന് സ്ഥിരീകരിക്കാവുന്ന സംഭവങ്ങളൊന്നും കസ്റ്റംസിൻ്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും കേരള സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര സഹമന്ത്രി അറിയിച്ചു.