രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്താനിരുന്ന യാത്രയയപ്പാണ് റദ്ദാക്കിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ് ഇല്ല. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്താനിരുന്ന യാത്രയയപ്പാണ് റദ്ദാക്കിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ദേശീയ ദുഃഖാചരണത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച 12ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. രണ്ടാം തീയതി പുതിയ ഗവര്‍ണറായി രാജേന്ദ്ര അര്‍ലേക്കര്‍ ചുമതലയേല്‍ക്കും.
സെപ്തംബര്‍ അഞ്ചിനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സര്‍വകാല വിസി നിയമനം മുതല്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
ഗവര്‍ണര്‍ സംഘപരിവാറിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറും ആര്‍എസ്എസ് പശ്ചാത്തലമുള്ള വ്യക്തിയാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മിസോറാം, ഒഡിഷ, മണിപ്പൂര്‍ എന്നവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഡോ. ഹരി ബാബു ഒഡിഷ ഗവര്‍ണറും ജനറല്‍ വിജയ് കുമാര്‍ സിങ് മിസോറാം ഗവര്‍ണറുമാകും.ഗോത്ര സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ അജയ് കുമാര്‍ ഭല്ലയാണ് പുതിയ ഗവര്‍ണര്‍.