fbwpx
ലൈംഗികാതിക്രമ കേസ്: ജയസൂര്യക്ക് നോട്ടീസ്, ഈ മാസം 15ന് ഹാജരാകണം
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Oct, 2024 03:18 PM

തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം

KERALA


ലൈംഗികാതിക്രമ കേസിലെ പരാതിയെ തുടർന്ന് നടൻ ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസിൻ്റെ നോട്ടീസിൽ പറയുന്നു. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. 

ALSO READ: ലൈംഗിക പീഡനക്കേസ്: കമ്മീഷണർ ഓഫീസിൽ ഹാജരായി സിദ്ദീഖ്

ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.

ALSO READ: ലൈംഗികാതിക്രമ കേസിൽ ജയസൂര്യക്ക് ആശ്വാസം; നിർണായക ഇടപെടലുമായി ഹൈക്കോടതി

അതേസമയം, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ സിദ്ദിഖിനോട് ഈ മാസം പന്ത്രണ്ടിന് വീണ്ടും ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് മകൻ ഷഹീനും, നടൻ ബിജു പപ്പനോടും കൂടെയാണ് സിദ്ദീഖ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ ഹാജരായത്.

ALSO READ: ഒന്നും പറയാനില്ല, വിവരങ്ങൾ വഴിയേ നൽകാം; ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് ജയസൂര്യ

KERALA
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി
Also Read
user
Share This

Popular

KERALA
KERALA
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി