മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പുതിയ കോച്ച്. സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് കരാറിലാണ് പുതിയ പരിശീലകൻ ചുമതലയേൽക്കുന്നത്. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം.
Also Read: IPL 2025 fbwpx IPL 2025; സിനിമാ സ്റ്റൈൽ ജയവുമായി ഡൽഹി; ലഖ്‌നൗവിനെ തകർത്തത് അവസാന ഓവറിലെ ത്രില്ലിംഗ് ഗെയിമിലൂടെ
സെൻട്രൽ ഡിഫൻഡറായ കറ്റാല സ്‌പെയിനിലും സൈപ്രസിലും 500ല്‍ അധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കളിയിൽ നിന്ന് വിരമിച്ച ശേഷം മാനേജ്മെന്റ് തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
Also Read: 6, 6, 6, 6, 4; ഇത് ക്രിക്കറ്റിൻ്റെ തൃശൂർ പൂരം!
ബ്ലാസ്റ്റേഴ്‌സിൻ്റെ പരിശീലകനാകുന്നത് വലിയ അംഗീകാരമാണെന്നായിരുന്നു ഡേവിഡ് കറ്റാലയുടെ ആദ്യ പ്രതികരണം. ഈ ക്ലബ്ബ് വിജയം അർഹിക്കുന്നുണ്ട്. നമുക്ക് ആ ലക്ഷ്യത്തിലേക്കെത്താൻ ഒരുമിച്ചു മുന്നോട്ടുപോകാമെന്നും കറ്റാല പറഞ്ഞു. കറ്റാലയുടെ നേതൃത്വത്തിൽ ക്ലബ് മുന്നേറ്റമുണ്ടാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി ആരാധകരെ അറിയിച്ചു. സൂപ്പർ കപ്പിന് മുൻപ് കറ്റാല കൊച്ചിയിലെത്തി ടീമിനൊപ്പം ചേരും.