fbwpx
ശ്രുതി ആശുപത്രി വിട്ടു; ചികിത്സാ ചെലവ് വഹിച്ചത് തെലങ്കാന എംപി
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Sep, 2024 06:42 PM

വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

KERALA


വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചൂരൽമല മുണ്ടക്കൈ ദുരന്തത്തിലെ അതിജീവിതയായ ശ്രുതി ആശുപത്രി വിട്ടു. വാഹനാപകടത്തെ തുടർന്ന് ശ്രുതി പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തെലങ്കാന എംപി മല്ലു രവി മുഴുവൻ ചികിത്സാ ചെലവും വഹിച്ചു. രാഹുൽ ഗാന്ധി എംപിയുടെ നിർദ്ദേശത്തെ തുടർന്നാണ് മല്ലു രവി ചികിത്സാ ചെലവ് വഹിച്ചത്.

READ MORE: തൃശൂർ പൂരം കലക്കൽ: അന്വേഷണം നടത്താത്തത് മുഖ്യമന്ത്രിക്ക് അപമാനമെന്ന് വി.ഡി. സതീശൻ

പത്താം തീയതി കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ശ്രുതിയുടെ പ്രതിശ്രുതവരനും അമ്പലവയൽ സ്വദേശിയുമായ ജെൻസൺ മരിച്ചിരുന്നു. അപകടത്തിൽ ശ്രുതിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

READ MORE: പള്‍സര്‍ സുനി പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി നിന്നിരുന്നത് ജെൻസണായിരുന്നു.

READ MORE: ഗഗൻയാൻ ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കും; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

WORLD
16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവാദമില്ല; നിയമം പാസാക്കി ഓസ്‌ട്രേലിയ
Also Read
user
Share This

Popular

KERALA
KERALA
'ടർക്കിഷ് തർക്കം' മുറുകുന്നു; സിനിമ പിന്‍വലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്ന് ലുക്മാനും സണ്ണി വെയ്നും