എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. മാധ്യമങ്ങളും പാർട്ടി ആരാധകരല്ലാത്തവരും കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചതെന്നും സർക്കാരിന്റെ ഏറ്റവും വലിയ ബാധ്യതയായി മുഖ്യമന്ത്രി മാറിയെന്നും ദീപിക.
READ MORE : 'ആളിക്കത്തി അന്‍വർ', കോലം കത്തിച്ച് സിപിഎം പ്രവർത്തകർ; പ്രതിഷേധം ശക്തം
ഒരു രോപണത്തിനും വിശ്വസനീയമായ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് സിപിഎമ്മിന്‍റെ അഴിമതിയും ബിജെപി ബന്ധങ്ങളുമാണ്. അതിന് മറുപടി പറയുന്നത് വരെ മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലായിരിക്കും. 'നീതി കിട്ടിയില്ലെങ്കിൽ നീ തീയാകുക' എന്ന ആപ്തവാക്യത്തിലെ തീയാകാൻ അൻവറിനു കഴിഞ്ഞിട്ടുണ്ടെന്നും ദീപിക എഡിറ്റോറിയൽ.
READ MORE : ടി.കെ. ഹംസ മുതല്‍ അന്‍വർ വരെ; മലപ്പുറത്തെ സിപിഎമ്മിന്‍റെ 'സ്വതന്ത്ര' പരീക്ഷണങ്ങള്‍
എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. എല്‍ഡിഎഫ് ബന്ധം അവസാനിച്ചു എന്ന് സെക്രട്ടറി പറഞ്ഞാൽ, അത് അങ്ങനെ തന്നെ, എന്നാണ് അന്‍വറിന്‍റെ പ്രതികരണം.